കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധക്കളമായി സൂറത്ത്; തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി, പോലീസുമായി ഏറ്റുമുട്ടി

  • By Desk
Google Oneindia Malayalam News

ദില്ലി: ഗുജറാത്തിലെ സൂറത്ത് പട്ടണത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും തെരുവിലിറങ്ങി. നാട്ടില്‍ പോകാന്‍ അവസരം വേണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ തെരുവ് കയ്യടക്കിയത്. ഇവരെ നേരിടാന്‍ പോലീസ് കൂടി എത്തിയതോടെ സംഘര്‍ഷമായി. ഏറെ നേരം യുദ്ധസമാന സാഹചര്യമായിരുന്നു സൂറത്തില്‍.

കുടിയേറ്റ തൊഴിലാളികള്‍ക്ക് ട്രെയിന്‍ യാത്രാ സൗകര്യം ഒരുക്കിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സൂറത്തില്‍ വീണ്ടും സംഘര്‍ഷമുണ്ടായത്. സൂറത്തിലെ ഡയമണ്ട്, ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ കൂടുതലും ഇതര സംസ്ഥാന തൊഴിലാളികളാണ്. വിശദാംശങ്ങള്‍....

സൂറത്തിലെ വറേലി മാര്‍ക്കറ്റില്‍

സൂറത്തിലെ വറേലി മാര്‍ക്കറ്റില്‍

സൂറത്തിലെ വറേലി മാര്‍ക്കറ്റിലാണ് സംഘര്‍ഷമുണ്ടായത്. കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ ഇവിടെ എത്തുകയായിരുന്നു. എല്ലാവരും പിരിഞ്ഞുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇക്കാര്യം അവഗണിച്ച തൊഴിലാളികള്‍ പോലീസ് നേരെ കല്ലെറിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്.

ടിയര്‍ ഗ്യാസ് പ്രയോഗിച്ചു

ടിയര്‍ ഗ്യാസ് പ്രയോഗിച്ചു

തുടര്‍ന്ന് പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. പിന്നീട് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചതോടെ തൊഴിലാളികള്‍ ചിതറിയോടി. അതേസമയം, സൂറത്തിലെ പലന്‍പൂര്‍ പാട്യ മേഖലയിലും കുടിയേറ്റ തൊഴിലാളികള്‍ സംഘടിച്ചു. ഇവിടെയും പോലീസെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു.

സര്‍ക്കാര്‍ ഓഫീസിന് പുറത്ത്

സര്‍ക്കാര്‍ ഓഫീസിന് പുറത്ത്

കഴിഞ്ഞാഴ്ച സൂറത്തിലെ ഡയമണ്ട് ബൗര്‍സിലെ സര്‍ക്കാര്‍ ഓഫീസിന് പുറത്ത് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കൊറോണ പ്രതിസന്ധിക്കിടയിലും തങ്ങളെ ജോലി ചെയ്യിക്കുകയാണെന്നും അവര്‍ ആരോപിച്ചു. മതിയായ ഭക്ഷണം നല്‍കുന്നില്ല. നാട്ടിലെത്താന്‍ സര്‍ക്കാര്‍ സൗകര്യം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

ഏറെ വിവാദമായത്

ഏറെ വിവാദമായത്

രാജ്യത്തെ എല്ലാ നഗരങ്ങളും അടച്ചിട്ടപ്പോഴും സൂറത്തില്‍ തൊഴില്‍ വിപണി പ്രവര്‍ത്തിച്ചത് ഏറെ വിവാദമായിരുന്നു. ജോലി തുടരാമെന്നാണ് ഡയമണ്ട് ആന്റ് ടെക്‌സ്‌റ്റൈല്‍സ് അസോസിയേഷന്‍ തീരുമാനിച്ചത്. രണ്ട് മേഖലയിലുമായി 20 ലക്ഷത്തോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇത്രയും പേര്‍ക്ക് ജോലി നഷ്ടമായാല്‍ വന്‍ പ്രതിസന്ധിയുണ്ടാകുമെന്നായിരുന്നു അസോസിയേഷന്റെ വിശദീകരണം.

ഏപ്രില്‍ പത്തിന്

ഏപ്രില്‍ പത്തിന്

ഏപ്രില്‍ പത്തിന് തെരുവിലിറങ്ങിയ തൊഴിലാളികള്‍ വാഹനങ്ങള്‍ നശിപ്പിക്കുകയും വ്യാപക അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു. ഏപ്രില്‍ 15നും സമാനമായ അക്രമങ്ങള്‍ നടന്നിരുന്നു. മഹാരാഷ്ട്രയ്ക്ക്് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് ഗുജറാത്ത്. 5428 പേര്‍ക്ക് രോഗം ബാധിക്കുകയും 290 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് ഗുജറാത്തില്‍ നിന്നുള്ള കണക്ക്.

151 കോടി രൂപ പിഎം ഫണ്ടിലേക്ക് എന്തിന് കൊടുത്തു? ചോദ്യശരങ്ങളുമായി രാഹുല്‍, വെട്ടിലായി കേന്ദ്രം151 കോടി രൂപ പിഎം ഫണ്ടിലേക്ക് എന്തിന് കൊടുത്തു? ചോദ്യശരങ്ങളുമായി രാഹുല്‍, വെട്ടിലായി കേന്ദ്രം

പഴയ പടക്കുതിരകളെ കളത്തിലിറക്കി സോണിയ ഗാന്ധി; ടീമില്‍ നാലുപേര്‍, ആദ്യ ദൗത്യം വിജയം, പണമെത്തിപഴയ പടക്കുതിരകളെ കളത്തിലിറക്കി സോണിയ ഗാന്ധി; ടീമില്‍ നാലുപേര്‍, ആദ്യ ദൗത്യം വിജയം, പണമെത്തി

English summary
Migrant Workers again Clash With Police In Surat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X