കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നത് സ്‌ക്രീന്‍ ചെയ്യാതെ: റെയില്‍വേക്കെതിരെ മമതാ ബാനര്‍ജി

Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. നിലവില്‍ ഇന്ത്യയില്‍ 296 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ റെയില്‍വേക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദീര്‍ഘ ദൂരത്ത് നിന്നും വരുന്നവരെ കൃത്യമായി സ്‌ക്രീന്‍ ചെയ്യാതെയാണ് സംസ്ഥാനത്തേക്ക് കടത്തി വിടുന്നതെന്ന് മമത ബാനര്‍ജി ആരോപിച്ചു.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളെ കൃത്യമായി മെഡിക്കല്‍ ചെക്ക് അപ്പിന് വിധേയമാക്കാതെയാണ് റെയിവേ കടത്തിവിടുന്നതെന്നാണ് മമത ബാനര്‍ജിയുടെ ആരോപണം. പ്രത്യേകിച്ചും മഹാരാഷ്ട്രയില്‍ നിന്നും ഇവിടേക്കെത്തുന്നു തൊഴിലാളികളെയാണെന്നും മമത ചൂണ്ടികാട്ടി.

mamata

'കഴിഞ്ഞ ഒരു മാസകാലമായി ഞാന്‍ ഇത് തന്നെ പറയുന്നു. ഇപ്പോള്‍ ഇന്ത്യ കൊറോണ വൈറസിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വളരെ അപകടം പിടിച്ച സാഹചര്യമാണിത്. അടുത്ത രണ്ട് ആഴ്ച്ചകള്‍ അത്യധികം പ്രധാനപ്പെട്ടതാണ്. ദീര്‍ഘ ദൂര യാത്ര ട്രെയിനുകള്‍ റദ്ദ് ചെയ്യാന്‍ ഞാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.' മമതാ ബാനര്‍ജി പറഞ്ഞു.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്കെത്തുന്നവര്‍ വീട്ടില്‍ തന്നെ ഇരിക്കണമെന്നും പുറത്തേക്കിറങ്ങരുതെന്നും മമതാ ബാനര്‍ജി നിര്‍ദേശിച്ചു. രാജ്യത്തേക്ക് വരുന്ന അന്താരാഷ്ട്ര വിമാനങ്ങളെല്ലാം റദ്ദ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും മമത വ്യക്തമാക്കി.

ജനങ്ങള്‍ക്ക് ആവശ്യമായ മാസ്‌ക്ക്, സാനിറ്ററൈസര്‍ തുടങ്ങിയവ എത്തിക്കേണ്ട ചുമതല ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും പൊലീസിനുമാണെന്നും മമത പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആവശ്യത്തിന് വേണ്ട മാസ്‌ക്കുകളും സാനിറ്റെസറുകളും കേന്ദ്രം സംസ്ഥാനത്തിന് ലഭ്യമാക്കിയിട്ടില്ലെന്നും മമത കുറ്റപ്പെടുത്തി. ചില സംഘടനകള്‍ ഇപ്പോഴും വലിയ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ച് പരിപാടികള്‍ നടത്തുന്നുണ്ടെന്നും ഈ സമയത്ത് തീയില്‍ കളിക്കരുതെന്നും മമത ബാനര്‍ജി പറഞ്ഞു.

പശ്ചിമ ബംഗാളില്‍ ഇതുവരേയും മൂന്ന് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അവസാനമായി കൊറോണ സ്ഥിരീകരിച്ചത് സ്‌കോര്‍ട്ട്‌ലാന്റില്‍ നിന്നും എത്തിയ വനിതക്കാണ്. മാര്‍ച്ച് 16 നാണ് 20 വയസുകാരിയായ യുവതി സ്‌കോര്‍ട്ട്‌ലാന്റില്‍ നിന്നും എത്തുന്നത്. നോര്‍ത്ത് 24 പാര്‍ഗന്‍ സ്വദേശിയാണിവര്‍.

ഇതിന് മുന്‍പും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്.

English summary
Mamata Banerjee Slams Railway that Migrant workers being sent back without proper screening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X