കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കേ നേരെ ആക്രമണം വര്‍ധിച്ചു!! നിരവധിപേര്‍ പേര്‍ ഗുജറാത്ത് വിട്ടു!!

  • By Aami Madhu
Google Oneindia Malayalam News

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമം വര്‍ധിച്ച സാഹചര്യത്തില്‍ നിരവധി പേര്‍ ഗുജറാത്തില്‍ നിന്ന് നാടുവിടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പിഞ്ചുകുഞ്ഞിനെ ഇതസംസ്ഥാന തൊഴിലാളി പീഡിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇതരസംസ്ഥാനക്കാര്‍ക്ക് നേരെ സംസ്ഥാനത്ത് പ്രതിഷേധം കനത്തത്.ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് തൊഴിലാളികളാണ് പ്രതിഷേധത്തെ തുടര്‍ന്ന് വടക്കന്‍ ഗുജറാത്തില്‍ നിന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയത്.

migrant-labourers-26-14827498

കഴിഞ്ഞ ആഴ്ച സബര്‍കാന്തയില്‍ 14 മാസം പ്രായമായ കുഞ്ഞിനെ സബര്‍കാന്തയില്‍ അന്യസംസ്ഥാന തൊഴിലാളി പീഡിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്യസംസ്ഥാനക്കാര്‍ക്ക് നേരെ സംസ്ഥാനത്ത് പ്രതിഷേധം കടുത്തത്. അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ കുറിച്ചുള്ള വിദ്വേഷ സന്ദേശങ്ങളും സോഷ്യല്‍ മീഡിയ വഴി ധാരാളം പ്രചരിക്കാന്‍ തുടങ്ങി. ഇതോടെയാണ് ഗുജറാത്ത് വിട്ട് പോകാന്‍ പലരും നിര്‍ബന്ധിതരായത്. പലരും

സബര്‍കാന്തയ്ക്കു പുറമേ ഗാന്ധിനഗര്‍, അഹമ്മദാബാദ്, പട്ടാന്‍, മെഹ്‌സാന എന്നിവിടങ്ങളിലും അന്യസംസ്ഥാനക്കാര്‍ക്കെതിരേ കൈയേറ്റങ്ങള്‍ നടക്കുന്നതായാണു റിപ്പോര്‍ട്ട്. അക്രമങ്ങളുമായി ബന്ധപ്പെട്ട് 150ല്‍ അധികംപേരെ പോലീസ് അറസ്റ്റ് ചെയ്തിരിരുന്നു.

English summary
Migrant workers from Bihar, UP head home from Gujarat after backlash over toddler’s rape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X