കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ കാലുമാറി!! വിശന്ന് വലഞ്ഞ് ഭക്ഷണവും വെള്ളവുമില്ലാതെ 11 മണിക്കൂർ: ശ്രമിക് യാത്രയിലെ ദുരിതം

Google Oneindia Malayalam News

ബറേയ് ലി: ട്രെയിനിൽ നിന്ന് ദുരിതം വിവരിച്ച് പഞ്ചാബിൽ നിന്ന് യുപിയിലെ ബറേയ് ലിയിൽ തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികൾ. കാത്തിരിപ്പിനൊടുവിൽ കേന്ദ്രസർക്കാർ ഒരുക്കിയ ശ്രമിക് സ്പെഷ്യൽ ട്രെയിനിൽ 600 കിലോമീറ്റർ സഞ്ചരിച്ച് എത്തിയവരാണ് യാത്രക്കിടെ നേരിടെ കഷ്ടപ്പാടുകൾ വെളിപ്പെടുത്തുന്നത്. 11 മണിക്കൂർ വെള്ളമോ ഭക്ഷണമോ ലഭിക്കാതെ യാത്ര ചെയ്യേണ്ടിവന്നെന്നാണ് അതിഥി തൊഴിലാളികളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്.

Recommended Video

cmsvideo
Migrant workers in shramik train had bad experience | Oneindia Malayalam

 റെഡ്സോണിൽ നിന്ന് വരുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം: കേരള സർക്കാരിന്റെ പുതിയ ഉത്തരവ് പുറത്ത് റെഡ്സോണിൽ നിന്ന് വരുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം: കേരള സർക്കാരിന്റെ പുതിയ ഉത്തരവ് പുറത്ത്

ഭക്ഷണവും വെള്ളവുമില്ലാതെ

ഭക്ഷണവും വെള്ളവുമില്ലാതെ

യുപിയിൽ നിന്ന് പഞ്ചാബിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികൾക്കായി ഒരുക്കിയ ട്രെയിനിൽ ഭക്ഷണവും വെള്ളവും തയ്യാറാക്കാൻ പഞ്ചാബ് സർക്കാർ ആവശ്യപ്പെട്ടിരുന്നുവെന്നും 11 മണിക്കൂർ നീളുന്ന യാത്ര വെള്ളവും ഭക്ഷണവും ലഭിക്കാതെയായിരുന്നുവെന്നാണ് ദി പ്രിന്റിനോട് തൊഴിലാളികൾ പ്രതികരിച്ചത്. തങ്ങൾക്ക് സൌജന്യ ടിക്കറ്റ് മാത്രമാണ് നൽകിയതെന്നും യാത്രക്കാർ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളിളെ തിരിച്ചെത്തിക്കുന്നതിനുള്ള ചെലവ് അവരിൽ നിന്ന് തന്നെ ഈടാക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

 മെസേജ് കിട്ടിയത് ഏറെ വൈകി

മെസേജ് കിട്ടിയത് ഏറെ വൈകി


"ട്രെയിനിൽ കയറിയതിന് ശേഷം ഞങ്ങൾ ഒന്നും കഴിച്ചിട്ടില്ല. ഭക്ഷണത്തിന്റെ കാര്യം മറക്കാം പഞ്ചാബ് സർക്കാർ കുടിയ്ക്കാനുള്ള വെള്ളം പോലും ഞങ്ങൾക്ക് നൽകിയിരുന്നില്ല. ഞങ്ങൾക്കറിയാമായിരുന്നു. ഇത്രത്തോളം ദൂരം യാത്ര ചെയ്തത് എങ്ങനെയെന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ" 28കാരനായ നൂനി രാം പറയുന്നു. ലുധിയാനയിൽ ഭക്ഷണശാല നടത്തിക്കൊണ്ടിരിക്കുന്ന ഇയാൾ ബറേയ് ലിലെ ഓൺല ജില്ലയിലേക്കാണ് യാത്ര തിരിച്ചത്. ഭക്ഷണവും വെള്ളവും കരുതാൻ ആവശ്യപ്പെട്ട് സർക്കാർ ഞങ്ങൾക്ക് ഇന്നലെയാണ് മെസേജ് അയച്ചത്. എന്നാൽ അവിടങ്ങളിലൊന്നും തന്നെ കടകൾ തുറക്കാതെ ഞങ്ങൾ എങ്ങനെയാണ് ഒരു കുടുംബത്തിനുള്ള ഭക്ഷണവും വെള്ളവും സംഘടിപ്പിക്കുന്നത്? രാം പറയുന്നു.

 നിർദേശങ്ങൾ ഇങ്ങനെ

നിർദേശങ്ങൾ ഇങ്ങനെ

അതിഥി തൊഴിലാളികൾ മടക്കയാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ഭക്ഷണവും വെള്ളവും കരുതണമെന്നാണവശ്യപ്പെട്ട് ലുധിനായ ജില്ലാ മജിസ്ട്രേറ്റിൽ നിന്നാണ് സന്ദേശം ലഭിച്ചത്. യാത്ര മെഡിക്കൽ സ്ക്രീനിംഗിന് അനുസൃതമായി മാത്രമായിരിക്കുമെന്നും മെസേജിൽ പറയുന്നു. എല്ലാ തൊഴിലാളികളും യാത്രക്ക് ക്ലിയൻസ് ലഭിക്കുന്നതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്നും മെസേജിൽ നിർദേശിക്കുന്നുണ്ട്. ഭാര്യയ്ക്കും രണ്ട് വയസ്സുള്ള മകൾക്കുമൊപ്പമാണ് പഞ്ചാബിൽ നിന്ന് യുപിയിലേക്ക് മടങ്ങിയത്. യാത്രക്കിടെ കുഞ്ഞിന് കൊടുക്കാൻ രണ്ട് പാക്കറ്റ് പോപ്പ്കോൺ മാത്രമായികുന്നു ഉണ്ടായിരുന്നതെന്നും റാം സാക്ഷ്യപ്പെടുത്തുന്നു.

ട്രെയിൻ സമയത്തെക്കുറിച്ച് സംശയം

ട്രെയിൻ സമയത്തെക്കുറിച്ച് സംശയം

ട്രെയിൻ പുറപ്പെടുന്ന സമയത്തെക്കുറിച്ച് സംശയമുണ്ടായിരുന്നുവെന്നാണ് മറ്റൊരു തൊഴിലാളിയായ അനുജ് പറയുന്നത്. പുലർച്ചെ മൂന്ന് മണിക്കാണ് ട്രെയിൻ പുറപ്പെടുമെന്ന് അറിയിച്ചത്. എന്നാൽ പിന്നെയും മണിക്കൂറുകൾ പിന്നിട്ട ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. ട്രെയിൻ പുറപ്പെടുന്ന സമയം രാവിലെ ആറ് മണിയെങ്കിലും ആക്കാൻ അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു. തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നതിന് വേണ്ടിയായിരുന്നു അത്. ഞങ്ങൾക്ക് കുടുംബമുണ്ട്. എന്നാൽ അവരത് പാലിച്ചില്ല. ഉത്കണ്ഠയും മാനസിക പിരിമുറുക്കവും കാരണം ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. വൈകിട്ട് 5.30ഓടെയാണ് ട്രെയിൻ ബറേയ് ലിയിലെത്തിയത്.

 കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ

കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ

''കുഞ്ഞിന്റെ കരച്ചിൽ നിർത്തുന്നതിനായി ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തുടർച്ചയായി മുലയൂട്ടുകയായിരുന്നുവെന്നാണ് മറ്റൊരു കുടിയേറ്റ തൊഴിലാളിയുടെ സാക്ഷ്യപ്പെടുത്തൽ. എനിക്ക് കഴിക്കുന്നതിന് ഭക്ഷണമോ കുടിക്കാൻ വെള്ളമോ ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങളുടെ പിരിമുറുക്കം ഒരിക്കലും അവസാനിച്ചതുമില്ല'' അവർ കൂട്ടിച്ചേർത്തു. അതിഥി തൊഴിലാളികൾക്ക് യാത്രക്കിടെ വെള്ളവും ഭക്ഷണവും ലഭ്യമാക്കുമെന്നായിരുന്നു സർക്കാർ ആദ്യം അറിയിച്ചിരുന്നത്. തുടക്കത്തിൽ ഇത് പാലിക്കുകയും ചെയ്തിരുന്നു. ഇടയ്ക്കുള്ള സ്റ്റേഷനുകളിലാണ് ഇതിനുള്ള സൌകര്യം റെയിൽവേ ഒരുക്കിയിരുന്നത്.

English summary
Migrant workers from Ludhiana to Bareilly shares experience on travelling without food and water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X