കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റ തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ റേഷന്‍; ഒറ്റ കാരണം; കേന്ദ്രത്തിനെതിരെയും ദീദി

Google Oneindia Malayalam News

കൊല്‍ക്കത്ത: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതൊടെ കുടിയേറ്റ തൊഴിലാളികളെ പശ്ചിമ ബംഗാളില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ പശ്ചിമ ബംഗാളിലെത്തുന്ന അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ട് പോകാറില്ലെന്നും അതിന് ഒരേ ഒരു കാരണ മാത്രമെയുള്ളുവെന്നും മുഖ്യ മന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, കാസർകോട് ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണംസംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, കാസർകോട് ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണം

'സ്വപ്‌നയുടെ പറയാത്ത കഥകളും നെഞ്ചളവുമൊക്കെ കണ്ടെത്തുന്നതിലാണ് കൗതുകം' പുച്ഛമാണെനിക്ക്'സ്വപ്‌നയുടെ പറയാത്ത കഥകളും നെഞ്ചളവുമൊക്കെ കണ്ടെത്തുന്നതിലാണ് കൗതുകം' പുച്ഛമാണെനിക്ക്

 സൗജന്യ റേഷന്‍

സൗജന്യ റേഷന്‍

സംസ്ഥാനത്തെത്തുന്ന അതിഥി തൊഴിലാളികള്‍ ഇവിടം വിട്ട് പോകാത്തത് അവര്‍ക്ക് കിട്ടുന്ന സംരക്ഷണവും പരിഗണനയും കൊണ്ടാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. അതിഥിതൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ സൗജന്യ റേഷന്‍ നല്‍കുന്ന മറ്റേതെങ്കിലും സംസ്ഥാനം രാജ്യത്തുണ്ടോയെന്ന് മമതാ ബാനര്‍ജി ചോദിക്കുന്നു.

കേന്ദ്രം സഹായിച്ചില്ല

കേന്ദ്രം സഹായിച്ചില്ല

ഒപ്പം കേന്ദ്രസര്‍ക്കാരിനെതിരേയും പരോക്ഷമായി മമത രംഗത്തെത്തി. സൗത്ത് കൊല്‍ക്കത്ത അധ്യക്ഷനും അദ്ദേഹത്തിന്റെ അമ്മക്കും കൊവിഡ് സ്ഥിരീകരിച്ചപ്പേള്‍ കേന്ദ്രത്തില്‍ നിന്നും യാതൊരു സഹായവും ലഭിച്ചില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.

ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

സഹായം ആവശ്യപ്പെട്ടിട്ട് പോലും കേന്ദ്രസര്‍ക്കാര്‍ യാതൊരു സഹായവും നല്‍കിയിട്ടില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു. താന്‍ മുന്‍കൈ എടുത്തിട്ടാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു മമതാ ബാനര്‍ജി പറഞ്ഞു. മമത ബാനര്‍ജിയുടെ ആരോപണം സംസ്ഥാന ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും വലിയ ക്ഷതമാണ്.

ആയുഷ്മാന്‍ ഭാരത്

ആയുഷ്മാന്‍ ഭാരത്

ഒപ്പം മമതാ ബാനര്‍ജി സംസ്ഥാനത്ത് നടപ്പാക്കിയ സ്വാസ്ത്യ സതി സ്‌കീം രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ ആയുഷ്മാന്‍ ഭാരത് പദ്ധതിയും തമ്മില്‍ താരതമ്യപ്പെടുത്തിയം വിശകലനം നടത്തി. ആയുഷ്മാന്‍ ഭാരത് പ്രകാരമുള്ള ആനൂകൂല്യങ്ങള്‍ 40 ശതമാനം മാത്രമെ നല്‍കുന്നുള്ളൂവെന്നായിരുന്നു മമതയുടെ വിമര്‍ശനം.

കേന്ദ്രം പ്രശംസ പറ്റുന്നു

കേന്ദ്രം പ്രശംസ പറ്റുന്നു

ആയുഷ്മാന്‍ ഭാരത് പ്രകാരം കേന്ദ്രം 40 ശതമാനം മാത്രം ആനുകൂല്യങ്ങള്‍ നല്‍കുകയും അതിന്റെ പ്രശംസ പറ്റുകയും ചെയ്യുകയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി പ്രകാരം 100 ശതമാനം ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.

 പദ്ധതി

പദ്ധതി

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കെ സംസ്ഥാനത്ത് ചുഴലിക്കാറ്റും വലിയ നാശ നഷ്ടം വിതച്ചിരുന്നു. ഇത് രണ്ടും സൃഷ്ടിച്ച വലിയ നാശനഷ്ടം തടയാന്‍ സംസ്ഥാനത്ത് മികച്ച പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ ഇപേക്ഷിച്ച് കുറവാണെന്നും മമത വ്യക്തമാക്കി.

ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം രൂക്ഷമായി തന്നെ തുടരുകയാണ്. കൊറോണ ഭീതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. ട്രെയിന്‍, മെട്രോ സര്‍വീസുകളും ഇക്കാലയളവില്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. കൊറോണ രോഗത്തിനുള്ള ചികില്‍സയ്ക്ക് പരമാവധി ഈടാക്കാവുന്ന പണത്തിന്റെ തോത് നിശ്ചയിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

English summary
Migrant Workers Never left West bengal Said West Bengal Chief Minister Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X