കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ വില്ലനായി അതിഥി തൊഴിലാളികള്‍.... 1300 പോസിറ്റീവ് കേസുകള്‍, 24 മണിക്കൂറില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

ജയ്പൂര്‍: ഇന്ത്യയില്‍ കൊറോണ കേസുകള്‍ കുതിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ താരതമ്യേന കൊറോണയെ പിടിച്ച് കെട്ടിയ രാജസ്ഥാന്‍ വീണ്ടുമൊരു ദുരന്തത്തെ നേരിടുകയാണ്. തിരിച്ചെത്തുന്ന അതിഥി തൊഴിലാളികളില്‍ ഭൂരിഭാഗത്തിനും രോഗമുണ്ടെന്നാണ് വിലയിരുത്തല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ആകെ കേസുകളില്‍ പകുതിയും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഇതുവരെ 2600 ആക്ടീവ് കേസുകളാണ് രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 1300 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരാണ്. ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് വന്നവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന.

1

കേസുകള്‍ വര്‍ധിക്കുന്നത് ആരോഗ്യ മേഖലയെയും ബാധിക്കുമെന്ന ഭയം രാജസ്ഥാന്‍ സര്‍ക്കാരിനുണ്ട്. തൊഴിലാളികളില്‍ രോഗം സ്ഥിരീകരിച്ചത് 17 ജില്ലകളിലായിട്ടാണ്. ഇത്രയും ഇടങ്ങളിലേക്കാണ് തൊഴിലാളികള്‍ തിരിച്ചെത്തിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍ തിരിച്ചെത്തിയതോടെ രാജസ്ഥാനിലെ കൊറോണവൈറസ് കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയതായി ആരോഗ്യ മന്ത്രി രഘു ശര്‍മ പറഞ്ഞു. വലിയ തോതിലാണ് തൊഴിലാളികള്‍ തിരിച്ചെത്തുന്നത്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ച് നിരീക്ഷിക്കുകയെന്നത് പ്രായോഗിമല്ല. പലരെയും ഹോം ക്വാറന്റൈനില്‍ പാര്‍പ്പിക്കേണ്ടി വരും. എന്നാല്‍ ജില്ലകള്‍ വൈറസിനെ പ്രതിരോധിക്കാന്‍ സജ്ജമാണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 52 പുതിയ പോസിറ്റീവ് കേസുകളാണ് രാജസ്ഥാനില്‍ സ്ഥിരീകരിച്ചത്. അജ്‌മേറും ജയ്പൂരും പുതിയ ഹോട്ട്‌സ്‌പോട്ടുകളായി മാറി കൊണ്ടിരിക്കുകയാണ്. രണ്ടിടത്തും 18 കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 6794 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. നിരവധി പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. കോട്ട, നാഗൗര്‍, ബാര്‍മര്‍, ബീക്കാനീര്‍, ദുംഗാര്‍പൂര്‍ എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം 1300 തൊഴിലാളികള്‍ക്ക് കഴിഞ്ഞ ആഴ്ച്ച കൊണ്ട് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി രഘു ശര്‍മ പറഞ്ഞു. പത്ത് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ രാജസ്ഥാനില്‍ തിരിച്ചെത്തിയിട്ടുണ്ട്.

പത്ത് ദിവസത്തിനുള്ളിലാണ് ഈ തൊഴിലാളികല്‍ തിരിച്ചെത്തിയത്. പിന്നീട് പിടിവിട്ടാണ് കാര്യങ്ങള്‍ പോയത്. 17 ജില്ലകള്‍ ജാഗ്രതയിലാണെന്നും രഘു ശര്‍മ പറഞ്ഞു. 248 പേര്‍ 48 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതുവരെ 60 പേരാണ് രാജസ്ഥാനില്‍ മരിച്ചത്. ഇന്നലെ മാത്രം ഏഴ് പേര്‍ മരിച്ചു. ജയ്പൂരില്‍ ഇതുവരെ 1737 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജോധ്പൂരില്‍ 1189, ഉദയ്പൂര്‍ 459, കോട്ട 373, ദുംഗാര്‍പൂര്‍ 314 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ കണക്ക്. ആക്ടീവ് കേസുകളില്‍ ജയ്പൂരാണ് മുന്നില്‍. 486 ആക്ടീവ് കേസുകള്‍ ജയ്പൂരിലുണ്ട്. ഉദയ്പൂരും ദുംഗാര്‍പൂരും ജോധ്പൂരുമാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.

സിന്ധ്യയുടെ കോട്ട കമൽനാഥ് പൊളിക്കും, 18 മുതൽ 20 സീറ്റുകൾ വരെ! മധ്യപ്രദേശിൽ ഔട്ടായി ചൗഹാന്‍! സിന്ധ്യയുടെ കോട്ട കമൽനാഥ് പൊളിക്കും, 18 മുതൽ 20 സീറ്റുകൾ വരെ! മധ്യപ്രദേശിൽ ഔട്ടായി ചൗഹാന്‍!

English summary
migrant workers returns from different states makes half of active coronavirus cases in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X