കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടിലേക്ക് മടങ്ങിപ്പോകണം, ഇതര സംസ്ഥാന തൊഴിലാളികൾ തെരുവിൽ, വാഹനങ്ങൾക്ക് തീയിട്ടു!

Google Oneindia Malayalam News

സൂറത്ത്: നാട്ടിലേക്ക് തിരികെ പോകണം എന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ അക്രമം. ലോക്ക് ഡൗണിനെ തുടര്‍ന്ന് സൂറത്തില്‍ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളാണ് അക്രമാസക്തരായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടതായി പോലീസ് പറയുന്നു.

അടിയന്തരമായി നാട്ടിലേക്ക് തിരിച്ച് എത്തിക്കാനുളള സംവിധാനമുണ്ടാക്കണം എന്നാണ് ഇവരുടെ ആവശ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല തങ്ങള്‍ക്ക് കിട്ടാനുളള കൂലി തന്ന് തീര്‍ക്കാനും ഉടനെ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രതിഷേധവുമായി രാത്രി തെരുവിലേക്ക് ഇറങ്ങിയത്.

Corona

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. അക്രമം നടത്തിയതിന് കുടിയേറ്റ തൊഴിലാളികളില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. നാട്ടിലേക്ക് തിരികെ പോകാന്‍ അനുവദിക്കണം എന്നാണ് ഇവര്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. ഗുജറാത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.

പുതിയതായി 116 കേസുകള്‍ ആണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 378 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയാണുണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 2 പേരാണ് ഒടുവില്‍ മരണപ്പെട്ടിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി.

Recommended Video

cmsvideo
ലോക്ഡൗണ്‍ നടത്തിയിട്ടും ഇന്ത്യയില്‍ രോഗം പടരുന്നു | Oneindia Malayalam

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിറകെ ദില്ലിയിൽ നിന്നുടക്കം കുടിയേറ്റ തൊഴിലാളികളുടെ വ്യാപകമായ പലായനമുണ്ടായിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് കാൽ നടയായി ഉത്തർ പ്രദേശിലേക്കും ബീഹാറിലേക്കുമടക്കം നടന്ന് പോയത്. പ്രശ്നത്തിൽ സുപ്രീം കോടതി അടക്കം ഇടപെട്ടിരുന്നു. കേരളത്തിലെ പായിപ്പാട് നൂറ് കണക്കിന് അതിഥി തൊഴിലാളികൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. നാട്ടിലേക്ക് തിരികെ പോകണം എന്നതായിരുന്നും ഇവരുടെയും ആവശ്യം. തുടർന്ന് അധികാരികൾ ഇടപെട്ടാണ് ഇവരെ അനുനയിപ്പിച്ചത്.

 കൊവിഡിനിടെ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി സ്ഥാനം ത്രിശങ്കുവിൽ, മഹാരാഷ്ട്രയിൽ പുതിയ പ്രതിസന്ധി! കൊവിഡിനിടെ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി സ്ഥാനം ത്രിശങ്കുവിൽ, മഹാരാഷ്ട്രയിൽ പുതിയ പ്രതിസന്ധി!

കൊറോണ വൈറസ് ജാതിയും മതവും നോക്കുന്നില്ല, യോഗി ആദിത്യനാഥിനോട് പ്രിയങ്ക ഗാന്ധി!കൊറോണ വൈറസ് ജാതിയും മതവും നോക്കുന്നില്ല, യോഗി ആദിത്യനാഥിനോട് പ്രിയങ്ക ഗാന്ധി!

'പിന്നെ കാണുന്നത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മൂലയ്ക്കിരിക്കുന്നത്'! മന്ത്രിക്ക് വിമർശനം'പിന്നെ കാണുന്നത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മൂലയ്ക്കിരിക്കുന്നത്'! മന്ത്രിക്ക് വിമർശനം

English summary
Migrant workers went on a rampage in Gujarat, Demanding to sent them back to native places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X