ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി യെഡിയൂരപ്പ സർക്കാർ, ഉത്തർ പ്രദേശിലേക്ക് കാൽനടയായി തൊഴിലാളികൾ!
ബെംഗളൂരു: അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരികെ പോകാനുളള ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുകയാണ്. സര്‍ക്കാര്‍ ട്രെയിനുകള്‍ റദ്ദാക്കിയതോടെ നാട്ടിലേക്ക് കാല്‍നടയായി യാത്ര ആരംഭിച്ചിരിക്കുകയാണ് നിരവധി തൊഴിലാളികള്‍. സംസ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ട്രെയിന്‍ റദ്ദാക്കി തൊഴിലാളികളുടെ നാട്ടില്പോക്ക് തടഞ്ഞത്.
ഉത്തര്‍ പ്രദേശും ഝാര്‍ഖണ്ഡും അടക്കമുളള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് തൊഴിലാളികള്‍ കാല്‍നടയായി യാത്ര തുടങ്ങിയിരിക്കുന്നത്. നൂറ് കണക്കിന് തൊഴിലാളികള്‍ ഇത്തരത്തില്‍ നടന്ന് പോകുന്നതിന്റെ വീഡിയോ കൃഷ്ണ ബെരെ ഗൗഡ എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതോടെ യെഡിയൂരപ്പ സര്‍ക്കാരിന് എതിരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്.

''സംസ്ഥാന സര്‍ക്കാര്‍ ട്രെയിനുകള്‍ റദ്ദാക്കി. പത്തും ഇരുപതും പേരടങ്ങിയ സംഘങ്ങളായി ആയിരക്കണക്കിന് ആളുകളാണ് ഉത്തര്‍ പ്രദേശിലേക്ക് നടക്കുന്നകത്. ഇത് മനുഷ്യത്വ വിരുദ്ധമാണ്. ഇവര്‍ക്ക് വീട്ടിലെത്തുകയാണ് വേണ്ടത്. അവരെ തുടരാന്‍ നിര്‍ബന്ധിക്കരുത്. ചിലര്‍ മരിച്ച് പോയേക്കാം. റിയല്‍ എസ്റ്റേറ്റ് ലോബിയുടെ പണം വാങ്ങിയ ഏജന്റായി സര്‍ക്കാര്‍ മാറരുത്. അവരെ നല്ല രീതിയില്‍ തന്നെ തിരിച്ചയക്കൂ'' എന്നാാണ് എംഎല്‍എ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇതൊരു മനുഷ്യദുരന്തമാണെന്നും എംഎല്‍എ പറഞ്ഞു. ബെല്ലാരി റോഡില്‍ വൈകിട്ട് നാല് മണി മുതല്‍ താന്‍ അവരെ കാണുന്നുണ്ട്. വാഹനമൊന്നും ലഭിക്കാത്തതിനാല്‍ തങ്ങള്‍ യുപിയിലും ഢാര്ഖണ്ഡിലും ഉളള തങ്ങളുടെ വീടുകളിലേക്ക് നടന്ന് പോവുകയാണ് എന്നാണവര്‍ തന്നോട് പറഞ്ഞത് എന്നും എംഎല്‍എ വ്യക്തമാക്കി. മിക്കവരും നിര്‍മാണ തൊഴിലാളികളാണ്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ട്രെയിനുകള്‍ റദ്ദാക്കിയ ബിജെപി സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. തൊഴിലാളികളെ സര്‍ക്കാര്‍ പിടിച്ച് വെക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications