കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ജനത്തിരക്കിന് സാധ്യത; ആശങ്കയോടെ മഹാരാഷ്ട്ര, പ്രത്യേക ട്രെയിന്‍ വേണം

  • By Desk
Google Oneindia Malayalam News

മുംബൈ: മെയ് മൂന്നിന് ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മഹാരാഷ്ട്ര ആവശ്യപ്പെട്ടു. ഒട്ടേറെ കുടിയേറ്റ തൊഴിലാളികളാണ് മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. മുംബൈയിലും പൂനെയിലുമാണ് കൂടുതല്‍. ഈ രണ്ട് നഗരങ്ങളില്‍ നിന്നും പ്രത്യേക ട്രെയിനുകള്‍ വേണമെന്നാണ് എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടത്.

a

പതിനായിരക്കണക്കിന് തൊഴിലാളികളാണ് മഹാരാഷ്ട്രയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നത്. എല്ലാവരും ഒരുമിച്ച് യാത്രയ്‌ക്കെത്തിയാല്‍ ക്രമസമാധാന പ്രശ്‌നത്തിന് സാധ്യതയുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ട്രെയിന്‍ സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും അജിത് പവാര്‍ അയച്ച കത്തില്‍ വിശദീകരിക്കുന്നു. ഉത്തര്‍ പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങലിലുള്ള കുടിയേറ്റ തൊഴിലാളികളാണ് മഹാരാഷ്ട്രയില്‍ കൂടുതലുള്ളത്. ഇവര്‍ക്ക് താമസവും ഭക്ഷണവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്ന് പവാര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഒരുക്കിയ അഭയകേന്ദ്രങ്ങളില്‍ ആറര ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് താമസിക്കുന്നത്. ആദ്യഘട്ട ലോക്ക് ഡൗണ്‍ അവസാനിച്ച ഏപ്രില്‍ 14ന് ബാന്ദ്ര റെയില്‍വെ സ്റ്റേഷനിലുണ്ടായ സംഭവം ആരും മറന്നിട്ടില്ല. കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ റെയില്‍വെ സ്‌റ്റേഷനിലെത്തുകയായിരുന്നു. പിന്നീട് ഇവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ എത്തിയാല്‍ എന്താണ് സംഭവിക്കുക എന്നതിനുള്ള ഉദാഹരണമാണ് ബാന്ദ്ര സംഭവമെന്നും അജിത് പവാര്‍ പറഞ്ഞു.

കുടിയേറ്റക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഇടപെടല്‍ നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല, ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇതേ ആവശ്യമാണ് ഉന്നയിച്ചത്. കുടിയേറ്റ തൊഴിലാളികള്‍ നേരടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

English summary
Migrants crisis: Maharashtra Urges Centre to pecial Trains after May 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X