കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മമതയ്ക്ക് കാലിടറുന്നു; പാര്‍ട്ടിയുടെ നെടുംതൂണ്‍ ബിജെപിയിലേക്ക്, തൃണമൂലിന് ഇത് ഇരട്ട ആഘാതം

Google Oneindia Malayalam News

കൊല്‍ക്കത്ത: നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ അധികാരം വീണ്ടും ഊട്ടിയുറപ്പിക്കാനാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പദ്ധതി. എന്നാല്‍ ഇത്തവണ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് അധികാരം ഉറപ്പിക്കനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി ബിജെപിയുടെ രാഷ്ട്രീയ ചാണക്യനും കേന്ദ്ര മന്ത്രിയുമായ അമിത് ഷാ ബംഗാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ദളിത് സമുദായങ്ങളെ കൂടെ ചേര്‍ത്ത് വോട്ടാക്കാനാണ് അമിത് ഷായുടെ ലക്ഷ്യം. എന്നാല്‍ ഇതിനെ ചെറുത്തു തോല്‍പ്പിക്കുന്നതിന് രണ്ടും കല്‍പ്പിച്ച് മമതയും രംഗത്തുണ്ട്. എന്നാല്‍ മമതയ്ക്ക് തിരിച്ചടിയാകുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

എംഎല്‍എ ബിജെപിയിലേക്ക്

എംഎല്‍എ ബിജെപിയിലേക്ക്

ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ മിഹിര്‍ ഗോസ്വാമി ബിജെപിയില്‍ ചേര്‍ന്നു. കൂച്ച്ബിഹര്‍ ദക്ഷിണിനെ പ്രധിനിഥീകരിക്കുന്ന എംഎല്‍എയാണ് ഇദ്ദേഹം, ഇതോടെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയെന്ന് വേണം പറയാന്‍.

ദില്ലിയില്‍ വച്ച് അംഗത്വം

ദില്ലിയില്‍ വച്ച് അംഗത്വം

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ സാന്നിദ്ധ്യത്തില്‍ ദില്ലി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിലാണ് മിഹിര്‍ ഗോസ്വാമി ബിജെപിയില്‍ ചേര്‍ന്നത്. തൃണമൂലില്‍ നിന്നുള്ള അവഗണന സഹിക്കാതെ വന്നതോടെയാണ് അദ്ദേഹം ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.

തൃണമൂലിന്റെ നെടുംതൂണ്‍

തൃണമൂലിന്റെ നെടുംതൂണ്‍

തൃണമൂലിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് മിഹിര്‍ ഗോസ്വാമി. 1998ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന നേതാവായിരുന്നു മിഹിര്‍ ഗോസ്വാമി. കഴിഞ്ഞ ദിവസം ഇദ്ദേഹം തൃണമൂലിന്റെ പ്രാഥമിക അംഗത്വം രാജിവച്ചിരുന്നു. പിന്നാലെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

ചരടുവലിച്ചത്

ചരടുവലിച്ചത്

മിഹിര്‍ ഗോസ്വാമിയുടെ ബിജെപിയിലേക്കുള്ള മാറ്റത്തിന് ചരടുവലിച്ചത് ബിജെപി എംപി നിസിത് പ്രമാണിക്കാണെന്നാണ് സൂചന. കഴിഞ്ഞ മാസം മിഹിര്‍ ഗോസ്വാമി ഇദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂല്‍ വിടാന്‍ മിഹിര്‍ ഗോസ്വാമി തീരുമാനിച്ചതെന്നാണ് സൂചന.

തൃണമൂലിന് ഇത് ഇരട്ട ആഘാതം

തൃണമൂലിന് ഇത് ഇരട്ട ആഘാതം

മുതിര്‍ന്ന നേതാവും എംഎല്‍എയും ആയ മിഹിര്‍ ഗോസ്വാമി പാര്‍ട്ടി വിട്ടതോടെ തൃണമൂലിന് ഇത് ഇരട്ട ആഘാതം ആണെന്ന് വേണം പറയാന്‍. പ്രത്യേകിച്ച് നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കവെ. തൃണമൂലില്‍ നിന്ന് കടുത്ത അവഗണന നേരിട്ടെന്നാണ് മിഹിര്‍ വ്യക്തമാക്കുന്നത്.

മന്ത്രിയുടെ രാജി

മന്ത്രിയുടെ രാജി

വിമത നേതാവ് സുവേന്ദ് അധികാരി മന്ത്രിസഭയില്‍ നിന്നും രാജിവെച്ചിരുന്നു. പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്ന സുവേന്ദ് വെള്ളിയാഴ്ച ഉച്ചയോടെ മന്ത്രിസഭയില്‍ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. മമത ബാനര്‍ജി സര്‍ക്കാറിലെ ഗതാഗത മന്ത്രിയായിരുന്നു സുവേന്ദ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയാണ് സുവേന്ദിന്റെ രാജി നല്‍കുന്നത്.

സൂചനകള്‍

സൂചനകള്‍

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തു പോവാനുള്ള സൂചനകള്‍ അധികാരിയുടെ ഭാഗത്ത് നിന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി ഉണ്ടാവുന്നുണ്ട്. ഇതേതുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അധികാരിയുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുകയും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിലനിര്‍ത്തുന്നതിനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു.

 മെഹബൂബയെ തടവിലാക്കിയിട്ടില്ല; ആരോപണം തള്ളി കശ്മീർ പോലീസ്, ഡിഡിസി തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പിൽ നടക്കുന്നതെന്ത്? മെഹബൂബയെ തടവിലാക്കിയിട്ടില്ല; ആരോപണം തള്ളി കശ്മീർ പോലീസ്, ഡിഡിസി തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പിൽ നടക്കുന്നതെന്ത്?

മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി; ഗതാഗമന്ത്രി സുവേന്ദ് അധികാരി പാര്‍ട്ടി വിട്ടുമമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി; ഗതാഗമന്ത്രി സുവേന്ദ് അധികാരി പാര്‍ട്ടി വിട്ടു

സോണിയക്ക് റോളില്ല, ക്രൈസിസ് മാനേജറില്ലാതെ കോണ്‍ഗ്രസ്, രാഹുലിനെ നിയന്ത്രിക്കാന്‍ ഒരു വഴി മാത്രം!!സോണിയക്ക് റോളില്ല, ക്രൈസിസ് മാനേജറില്ലാതെ കോണ്‍ഗ്രസ്, രാഹുലിനെ നിയന്ത്രിക്കാന്‍ ഒരു വഴി മാത്രം!!

തിരഞ്ഞെടുപ്പ് ചുമതല ശിവകുമാറിന് നല്‍കണം, ഒപ്പം ആ നേതാവും, കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ അത് ധാരാളം!!തിരഞ്ഞെടുപ്പ് ചുമതല ശിവകുമാറിന് നല്‍കണം, ഒപ്പം ആ നേതാവും, കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ അത് ധാരാളം!!

English summary
Mihir Goswami, Trinamool Congress MLA in West Bengal Joined the BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X