കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാല്‍വാനിലെ സൈനികരുടെ രക്തസാക്ഷി സ്മാരകം സന്ദര്‍ശിച്ച് പോമ്പിയോ, ഇന്ത്യക്കൊപ്പമുണ്ടാവുമെന്ന് ഉറപ്പ്!

Google Oneindia Malayalam News

ദില്ലി: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ. പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി അദ്ദേഹം ഇന്ത്യയിലെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ യുദ്ധ സ്മാരകം അമേരിക്കന്‍ സംഘം സന്ദര്‍ശിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സൈന്യത്തിലെ ധീര യുവതി-യുവാക്കളുടെ ത്യാഗത്തെ സ്മരണയോടെ ഓര്‍ക്കാന്‍ വേണ്ടിയാണ് തങ്ങള്‍ യുദ്ധ സ്മാരകം സന്ദര്‍ശിച്ചതെന്ന് പോമ്പിയോ പറഞ്ഞു. ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചര്‍ച്ച നിര്‍ണായകമാകുമെന്ന സൂചനയാണ് പോമ്പിയോ നല്‍കിയത്. ഗല്‍വാനിലെ സംഘര്‍ഷത്തെ അമേരിക്ക അപലപിക്കുകയും ചെയ്തു.

1

ചൈന സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പോമ്പിയോ കുറ്റപ്പെടുത്തി. ഇന്തോ-പസഫിക് മേഖലയില്‍ സമാധാനം ഉറപ്പാക്കാനും ധാരണയായിട്ടുണ്ട്. അതേസമയം ഗല്‍വാനില്‍ കൊല്ലപ്പെട്ട 20 സൈനികര്‍ അടങ്ങുന്ന രക്തസാക്ഷി സ്മാരകമാണ് പോമ്പിയോയും സംഘവും സന്ദര്‍ശിച്ചു. പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണി നേരിടുന്ന ഘട്ടത്തില്‍ അമേരിക്ക എപ്പോഴും ഇന്ത്യക്കൊപ്പമുണ്ടാവുമെന്ന് പോമ്പിയോ ഉറപ്പ് നല്‍കി. കഴിഞ്ഞ ദിവസം ആഗോള ശക്തിയായുള്ള ഇന്ത്യയുടെ വളര്‍ച്ചയെ സ്വാഗതം ചെയ്യുന്നതായി യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞിരുന്നു. യുഎസ് സുരക്ഷാ കൗണ്‍സിലില്‍ അംഗത്വത്തിനായി ഇന്ത്യയെ ശക്തമായി പിന്തുണയ്ക്കുമെന്നും യുഎസ് വ്യക്തമാക്കിയിരുന്നു.

അതേസമയം ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും പോമ്പിയോയും ചര്‍ച്ച നടത്തി. വിവിധ മേഖലയിലുള്ള പരസ്പര സഹകരമാണ് ലക്ഷ്യമിടുന്നത്. പരസ്പര സഹകരണത്തിന്റെ പ്രാധാന്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു. കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശ കാര്യ മന്ത്രി എസ് ജയസങ്കറുമായും യുഎസ് പ്രതിനിധി സംഘം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ട്രംപിന്റെ ഭരണകാലത്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ നാലാമത് ഇന്ത്യാ സന്ദര്‍ശനമാണ് പോമ്പിയോ നടത്തിയത്. പഞ്ച ദിന ഏഷ്യാ സന്ദര്‍ശനത്തിനാണ് പോമ്പിയോ എത്തിയത്.

നേരത്തെ ഇന്തോനേഷ്യയിലും പോമ്പിയോ എത്തിയിരുന്നു. ശ്രീലങ്ക, മാലിദ്വീപ്, എന്നിവയാണ് സന്ദര്‍ശനത്തിന്റെ ഭാഗമായ മറ്റ് രാജ്യങ്ങള്‍. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുഎസ് പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നുണ്ട്. ആഗോള സഹകരണം ശക്തമാക്കാന്‍ കോര്‍പ്പറേറ്റുകളുമായും മറ്റും പോമ്പിയോ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തും. ടു പ്ലസ് ടു ട്രംപ് വളരെ നിര്‍ണായകമായി കാണുന്ന പ്രതിരോധ കരാര്‍ കൂടിയാണിത്.

Recommended Video

cmsvideo
India surprised world by testing 12 new missiles in one month | Oneindia Malayalam

English summary
mike pompeo visited war memorial of indian armed forces during visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X