Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയിലെ ജഝാറിലും ഡൽഹിയിലും നേരിയ ഭൂചലനം

ഹരിയാനയിലെ ജഝാറിലുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

ഹരിയാനയിലെ ജഝാറിലും ഡൽഹിയിലും നേരിയ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. 10.40ന് ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശ വാസികൾ പറയുന്നു. സമൂഹമാധ്യമങ്ങളിലടക്കം നിരവധി ആളുകളാണ് ഇത് സംബന്ധിച്ച് തങ്ങളുടെ അനുഭവവുമായി രംഗത്തെത്തിയിരിക്കുന്നത്. നാഷ്ണൽ സെന്റർ ഫോർ സീസ്മോളജിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

earth quake

ഹരിയാനയിലെ ജഝാറിലുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി. ജഝാറിൽ നിന്നും പത്ത് കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മണിപൂരിലെ തൗബാലിലും സമാന ഭൂചലനമുണ്ടായിരുന്നു. രാത്രി 8.20ന് 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ചൈന, ഭൂട്ടാൻ, മ്യാന്മാർ എന്നിവിടങ്ങളിലും ഇന്ന് ഭൂചലനം അനുഭവപ്പെട്ടു.

സംഭവത്തിൽ ഇതുവരെ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലും ഡൽഹിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. അഞ്ച് സീസ്മിക് സോണുകളിലെ നാലാം സോണിലാണ് ഡല്‍ഹി വരുന്നത്. ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം ഡല്‍ഹിയാകുന്നത് അപൂര്‍വമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+