കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ ഭൂചലനം: അയല്‍രാജ്യങ്ങളും കുലുങ്ങി!!

Google Oneindia Malayalam News

ബെഗളൂരു: ബെംഗളൂരുവില്‍ ഭൂചലനം. കെങ്കേരിയിലെ രാജരാജേശ്വരി നഗറില്‍ ചൊവ്വാഴ്ച രാവിലെ 7.35നും 7.37നും ഇടയിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ജനാലകള്‍ക്ക് കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് െൈടസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയയിലും ഭൂചലനമുണ്ടായത് ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.

ഇതിന് പുറമേ അയല്‍രാജ്യമായ പാകിസ്താനിലെ ഇസ്ലാമാബാദിലും ലാഹോറിലും 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ഭൂചലനം. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം അഫ്ഗാനിസ്താനിലെ ഹിന്ദുക്കുഷില്‍ 180 കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

earthquake

പൊതുവേ തീവ്രത കുറഞ്ഞ ഭൂചലനമായതിനാല്‍ റിക്ടര്‍ സ്‌കെയിലില്‍ റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്ന് കര്‍ണ്ണാടക സ്‌റ്റേറ്റ് നാച്ചുറല്‍ ഡിസാസ്റ്റര്‍ മോണിട്ടറിംഗ് സെന്റര്‍ വ്യക്തമാക്കി. അറിയിപ്പ് കിട്ടിയതോടെ തീവ്രത പരിശോധിച്ചെങ്കിലും റിക്ടര്‍ സ്‌കെയിലില്‍ ഒന്നിനേക്കാള്‍ കുറവായിരുന്നുവെന്നും സെന്റര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രാമനഗരയിലെ ദൊഡ്ഡനഹള്ളിയിലും പ്രകമ്പനം അനുഭവപ്പെട്ടു. നേരത്തെ ഏപ്രില്‍ രണ്ടിന് ഹൊസ്ദുര്‍ഗ്ഗ, ചിത്രദുര്‍ഗ്ഗ, എന്നീ ജില്ലകളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ രണ്ട് യൂണിറ്റ് തീവ്രതയുള്ള ഭൂചലനമുണ്ടായിതായി കര്‍ണ്ണാടക സ്‌റ്റേറ്റ് നാച്ചുറല്‍ ഡിസാസ്റ്റര്‍ മോണിട്ടറിംഗ് സെന്റര്‍ കൂട്ടിച്ചേര്‍ത്തു.

English summary
Mild tremors were felt in some parts of Rajarajehswari Nagar, Kengeri areas of Bengaluru on Tuesday morning, between 7.35 to 7.37 am. The residents of these areas woke up with shock.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X