മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി.... ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് മിലിന്ദ് ദിയോറ!!
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സഞ്ജയ് നിരുപത്തിനെതിരെ വലിയൊരു വിഭാഗമാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം പ്രിയാ ദത്തിന് പിന്നാലെ മറ്റൊരു നേതാവ് കൂടി ഇത്തവണ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ കോണ്‍ഗ്രസിന്റെ വിജയസാധ്യത തന്നെ മങ്ങി തുടങ്ങിയിരിക്കുകയാണ്.
പ്രതിസന്ധി ഇനിയും രൂക്ഷമാകാതിരിക്കാന്‍ വലിയ ഇടപെടലുകള്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് സഞ്ജയ് നിരുപം ആവശ്യപ്പെട്ടിരിക്കുകയാണ്. രാഹുല്‍ പ്രിയങ്കയെ സംസ്ഥാനത്തെ പ്രശ്‌ന പരിഹാരത്തിനായി നിയോഗിച്ചിരിക്കുകയാണ്. എന്നാല്‍ ചില നേതാക്കള്‍ ഇപ്പോഴേ ബിജെപിയുമായി ചര്‍ച്ച തുടങ്ങിയെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. സീറ്റ് ലഭിക്കില്ലെന്ന സൂചനയെ തുടര്‍ന്നാണ് ഇവര്‍ കളം മാറ്റി ചവിട്ടുന്നത്.












Click it and Unblock the Notifications