കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്റ; എന്നാൽ കോൺഗ്രസ് വിട്ടോളൂവെന്ന് അജയ് മാക്കൻ

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ദിവസം ദില്ലി മുഖ്യമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്റ. കെജ്രിവാള്‍ തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് പറയുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു മിലിന്ദ് ദേവ്‌റയുടെ പോസ്റ്റ്. ഇന്ത്യയിലെ ഏറ്റവും സാമ്പത്തികജാഗ്രതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി- എന്ന പിന്‍കുറിപ്പോടെയാണ് മിലിന്ദ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.

അധികം ആര്‍ക്കും അറിയാത്തതും അഭിനന്ദനീയവുമായ വസ്തുതയാണ് അരവന്ദ് കെജ്രിവാള്‍ നേതൃത്വം ചെയ്തത്. ദില്ലി സര്‍ക്കാര്‍ തങ്ങളുടെ വരുമാനം ഇരട്ടിയാക്കി അറുപതിനായിരം കോടിയിലെത്തിച്ചുവെന്നത് ട്വീറ്റിൽ വ്യക്തമാക്കുന്നു. കൂടാതെ അഞ്ചുവര്‍ഷമായി റവന്യൂ സര്‍പ്ലസ് നിലനിര്‍ത്താനും സാധിച്ചു. എന്നാല്‍ മിലിന്ദിന്റെ ട്വീറ്റിന് തൊട്ടുപിന്നാലെ അതിരൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് അജയ് മാക്കൻ രംഗത്തെത്തി.

Arvind Kejriwal

Recommended Video

cmsvideo
5 reasons why BJP Lost Delhi Election To AAP | Oneindia Malayalam

വേണമെങ്കിൽ കോൺഗ്രസ് വിട്ടോളൂ. അതിന് ശേഷം അർധ സത്യങ്ങൾ പ്രചരിപ്പിച്ചാൽ മതിയെന്നാണ് അദ്ദേഹം പ്രതികരണവുമായി ട്വീറ്റ് ചെയ്തത്. കൂടാതെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഭരിച്ച സമയത്തെ സിഎജി ആര്‍ ശതമാനക്കണക്കുകളും അജയ് മാക്കന്‍ ട്വീറ്റില്‍ കുറിച്ചു. വൻ ഭൂരിപക്ഷത്തോടെയാണ് ആം ആദ്മി പാർട്ടി ദില്ലിയിൽ വിജയിച്ചത്. 70 സീറ്റിൽ ഏഴ് സീറ്റിൽ മാത്രമാണ് ബിജെപികക് ലഭിച്ചത്. കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചതുമില്ല.

English summary
Milind Deora's Tweet Praise on AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X