കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ സമയം രാഷ്ട്രീയം കളിക്കരുത്... സീനിയേഴ്‌സിന് ദേവ്‌റയുടെ മുന്നറിയിപ്പ്, കോണ്‍ഗ്രസ് രണ്ട് തട്ടില്‍!!

Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസില്‍ മോദി സര്‍ക്കാരിന്റെ നടപടിയെ പിന്തുണയ്ക്കണമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം. ചില നേതാക്കള്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നുമുണ്ട്. സര്‍ക്കാരിനൊപ്പമാണ് തങ്ങളെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച് കഴിഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ സീനിയര്‍ ക്യാമ്പും ജൂനിയര്‍ ക്യാമ്പും രണ്ട് തട്ടിലാണ്. സീനിയര്‍ ക്യാമ്പിലെ ചില നേതാക്കള്‍ മോദിയെ എല്ലാം മറന്ന് പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ സമയം രാഷ്ട്രീയം കളിക്കരുതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മിലിന്ദ് ദേവ്‌റ. മുംബൈ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷനാണ് അദ്ദേഹം. പാര്‍ട്ടിയിലെ രാഹുല്‍ ഗ്രൂപ്പിലെ പ്രധാനിയാണ് അദ്ദേഹം. കോണ്‍ഗ്രസിലെ തന്നെ ചിലര്‍ കളിക്കുന്ന രാഷ്ട്രീയത്തെയാണ് അദ്ദേഹം എതിര്‍ത്തിരിക്കുന്നത്. ഇത് രണ്ടാമത്തെ വിഷയത്തിലാണ് കോണ്‍ഗ്രസിനകത്ത് നേതാക്കള്‍ രണ്ട് തട്ടിലായിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ പിന്തുണ

കോണ്‍ഗ്രസിന്റെ പിന്തുണ

സര്‍ക്കാര്‍ കൊറോണ വൈറസിനെതിരെ നടത്തുന്ന ഏതൊരു പോരാട്ടത്തെയും കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അജയ് മാക്കന്‍ അടക്കമുള്ളവര്‍ പിന്തുണയുമായി രംഗത്ത് വന്നതും ശ്രദ്ധേയമായിരുന്നു. കൂടുതല്‍ പരിശോധനാ സൗകര്യങ്ങളും പരിശോധനകളും രാജ്യത്ത് ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സോണിയാ ഗാന്ധിക്ക് മോദിക്ക് പിന്തുണ പ്രഖ്യാപിച്ച് കത്തയക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ജനതാ കര്‍ഫ്യൂവിനെയും ലോക്ഡൗണിനെയും തുറന്ന് പിന്തുണയ്ക്കുകയും കോണ്‍ഗ്രസ് ചെയ്തിരുന്നു.

രണ്ട് തട്ടില്‍

രണ്ട് തട്ടില്‍

സീനിയര്‍ ഗ്രൂപ്പും ജൂനിയര്‍ ഗ്രൂപ്പും ഈ വിഷയത്തിലും രണ്ട് തട്ടിലാണ്. ചിലര്‍ കശ്മീര്‍ വിഷയമൊക്കെ ലോക്ഡൗണുമായി ബന്ധിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ സര്‍ക്കാര്‍ പാവപ്പെട്ടവരുടെ കാര്യം പരിഗണിച്ചില്ലെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവരുടെ വാദം. സര്‍ക്കാരിനെ പിന്തുണച്ചെങ്കിലും, ക്രിയാത്മകമായ വിമര്‍ശനം വേണമെന്നാണ് രാഹുലിന്റെ വാദം. ഇതിനോട് സീനിയര്‍ ഗ്രൂപ്പിന് യോജിപ്പില്ല. ജൂനിയര്‍ നേതാക്കള്‍ക്കും യോജിപ്പില്ല. സീനിയര്‍ ഗ്രൂപ്പിലെ ചിലര്‍ മാത്രമാണ് ഇക്കാര്യത്തില്‍ രാഹുലിനെ പിന്തുണച്ചത്. എന്നാല്‍ അവരും പരസ്യമായ നിലപാടെടുക്കാന്‍ തയ്യാറല്ല.

കശ്മീരിലെ ഭിന്നത

കശ്മീരിലെ ഭിന്നത

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരിന്റെ പ്രത്യേകാധികാരം ഇല്ലാതാക്കിയ മോദി സര്‍ക്കാര്‍ നടപടിയിലും കോണ്‍ഗ്രസ് രണ്ട് തട്ടിലായിരുന്നു. ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. സര്‍ക്കാര്‍ ഇന്ത്യയെ തകര്‍ക്കുകയാണെന്ന് വരെ സീനിയര്‍ വിഭാഗം ആരോപിച്ചിരുന്നു. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ജൂനിയര്‍ നേതാക്കള്‍ ഇതിനെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിന്ധ്യ, മിലിന്ദ് ദേവ്‌റ, ഭൂപീന്ദര്‍ ഹൂഡ എന്നിവരും ഈ നീക്കത്തെ സ്വാഗതം ചെയ്തിരുന്നു.

തുറന്നടിച്ച് ദേവ്‌റ

തുറന്നടിച്ച് ദേവ്‌റ

ഇത് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്നായിരുന്നു മിലിന്ദ് ദേവ്‌റയുടെ പ്രതികരണം. ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണ്. എന്നാല്‍ മാത്രമേ കൊറോണവൈറസിനെ നമുക്ക് നേരിടാന്‍ സാധിക്കൂ. രാഷ്ട്രീയം കളിക്കാനും, നഷ്ടപ്പെട്ടതൊക്കെ പുനര്‍നിര്‍മിക്കാനും നമുക്ക് സമയം ലഭിക്കും. ആ സമയം നമുക്ക് നമ്മുടെ രോഷം ഭരണപക്ഷത്തിനെതിരെ തീര്‍ക്കാം. ലോകത്തോട് കള്ളം പറഞ്ഞവരെ നമുക്ക് വിമര്‍ശിക്കാം. യാതൊന്നും അടിസ്ഥാനവുമില്ലാതെ തന്നെ വിര്‍ശിക്കാം. ഒന്നും മാറാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് പ്ലേഗാണ്

ഇത് പ്ലേഗാണ്

കൊറോണവൈറസ് പ്രതിസന്ധി 14ാം നൂറ്റാണ്ടിലെ പ്ലേഗിന് തുല്യമാണെന്ന് ദേവ്‌റ പറഞ്ഞു. അതും ചൈനയില്‍ നിന്നാണ് ഉദ്ഭവിച്ചത്. 14ാം നൂറ്റാണ്ടിലെ കറുത്ത മരണമെന്ന പ്ലേഗ് യൂറോപ്പിലെ പാതി ജനസംഖ്യയെയാണ് തുടച്ചുനീക്കിയത്. ചൈനയിലും മധ്യേഷ്യയിലുമായിട്ടാണ് വൈറസ് ഉദ്ഭവിച്ചത്. അത് പട്ട് പാത വഴി യൂറോപ്പിലെത്തി. 700 വര്‍ഷങ്ങള്‍ക്ക് ശേഷം, ആധുനിക വൈദ്യശാസ്ത്രം ഇത്രയധികം പുരോഗമിച്ച കാലത്ത്, കൊറോണവൈറസ് ലോകത്തെ കോടാനുകോടി ജനങ്ങളെ വിറപ്പിക്കുകയാണ്. ലോകജനസംഖ്യയില്‍ ഇപ്പോള്‍ തന്നെ വലിയ കുറവ് വന്നിട്ടുണ്ടെന്നും നിരവധി പേര്‍ മരിച്ചെന്നും ദേവ്‌റ പറഞ്ഞു.

മോദിക്ക് പിന്തുണ

മോദിക്ക് പിന്തുണ

മോദി സര്‍ക്കാരിന്റെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനെ ദേവ്‌റ പിന്തുണച്ചു. ക്രൂരമായ ആഢംബരമാണ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്. എന്നാല്‍ ലോക്ഡൗണ്‍ വളരെ അത്യാവശ്യമായ കാര്യമാണെന്നും ദേവ്‌റ പറഞ്ഞു. അതേസമയം ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ അതിഥി തൊഴിലാളികള്‍ തിരിച്ചെത്തുമോ എന്ന് സംശയമാണ്. മുംബൈയും ദില്ലിയും അസംഘടിത തൊഴിലാളികള്‍ ഇല്ലാതെ മുന്നോട്ട് പോവുക കഷ്ടമാണ്. അത് സാമ്പത്തിക മേഖലയെ കഷ്ടത്തിലേക്ക് നയിക്കും. അതിനായി നേരത്തെ തന്നെ പദ്ധതികള്‍ തയ്യാറാക്കേണ്ടതാണെന്നും ദേവ്‌റ പറഞ്ഞു.

സീനിയര്‍ ക്യാമ്പ്

സീനിയര്‍ ക്യാമ്പ്

സീനിയര്‍ ക്യാമ്പിലെ നേതാക്കള്‍ മോദിക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. ശശി തരൂരും കപില്‍ സിബലും മോദി ദീര്‍ഘവീക്ഷണത്തോടെയല്ല കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ആരോപിച്ചിരുന്നു. ജനങ്ങള്‍ക്ക് ലോക്ഡൗണിനായി ഒരുങ്ങാന്‍ മോദി സമയം അനുവദിച്ചില്ലെന്ന് തരൂര്‍ കുറ്റപ്പെടുത്തി. നോട്ടുനിരോധനത്തിന്റെ സമയത്തും യാതൊരു മുന്നൊരുക്കങ്ങളും ഇല്ലായിരുന്നു. സാധാരണക്കാരാണ് ആ സമയവും ദുരിതം അനുഭവിച്ചത്. അന്യംസംസ്ഥാന തൊഴിലാളികള്‍ ഭക്ഷണം പോലുമില്ലാതെ കൂട്ടത്തോടെ നാട് വിടുകയാണ്. ഇവര്‍ക്ക് എന്ത് സൗകര്യമാണ് മോദി ഒരുക്കിയതെന്നും ഇത് നോട്ടുനിരോധന സമയത്തെ ജനങ്ങളുടെ അതേ അവസ്ഥയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.

രാഹുലിന്റെ നിലപാട്

രാഹുലിന്റെ നിലപാട്

രാഹുല്‍ മോദി സര്‍ക്കാരിന്റെ ലോക്ഡൗണിനെ പിന്തുണച്ചെങ്കിലും വിമര്‍ശനാത്മകമായിട്ടാണ് സമീപിച്ചത്. ലോക്ഡൗണ്‍ രാജ്യത്തെ ഏറ്റവും ദരിദ്രരായ ആളുകളെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക സാമ്പത്തിക പാക്കേജും ഇവര്‍ക്കായി രാഹുല്‍ ആവശ്യപ്പെട്ടു. ഇന്ത്യ മറ്റുള്ള വികസന രാജ്യങ്ങളെ പോലെയല്ലെന്നും, ദരിദ്രര്‍ കൂടുതലുള്ള രാജ്യമാണെന്ന് ഓര്‍ക്കണമെന്നും രാഹുല്‍ വ്യക്തമാക്കി. പ്രിയങ്കയും ഇതേ നിലപാടാണ് എടുത്തത്. പക്ഷേ കോണ്‍ഗ്രസിലെ ജൂനിയര്‍ ക്യാമ്പ് സര്‍ക്കാരിനെ പൂര്‍ണമായി പിന്തുണയ്ക്കണമെന്ന വാദമാണ് ഉയര്‍ത്തുന്നത്. രാഹുലിന്റെ നിലപാടിനെ ഇവര്‍ പൂര്‍ണമായി എതിര്‍ക്കുന്നുണ്ട്.

English summary
milind deora says no time for politics as congress attacks modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X