കാശ്മീര്‍ ഏറ്റുമുട്ടല്‍: ഭീകരനെ വധിച്ച് സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര വനപ്രദേശത്ത് സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. നിയന്ത്രണ രേഖക്കടുത്ത് പയേര്‍പതി വാണിഗ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
വനമേഖലയില്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് രാഷ്ട്രീയ റൈഫിള്‍സ് തിരച്ചിലിനിറങ്ങിയത്. തിരച്ചില്‍ നടക്കവെയാണ് വെടിവയ്പ്പുണ്ടായത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തി വച്ച തിരച്ചില്‍ പുനരാരംഭിച്ചതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പരിക്കേറ്റ സൈനികരെ വിമാനമാര്‍ഗം ശ്രീനഗറിലേക്ക് കോണ്ടുപോയി. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഭീകരര്‍ നിയന്ത്രണമേഖലയിലേക്ക് കടന്നു കയറിയിട്ടുണെന്ന് സൈന്യത്തിന് നേരത്തേ തന്നെ രഹസ്യവിവരം ലഭിച്ചിരുന്നു. അതിനെതുടര്‍ന്ന് സൈന്യം സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications