കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഘടനവാദി കമാന്‍ഡര്‍ സാക്കിര്‍ മൂസ ഏറ്റുമുട്ടലില്‍ കൊലപ്പെട്ടു, കശ്മീരില്‍ സംഘര്‍ഷാവസ്ഥ, കര്‍ഫ്യൂ

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ വിഘടനവാദി നേതാവ് സാക്കിര്‍ റാഷിദ് ഭട്ട് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സാക്കിര്‍ മൂസ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. സംയുക്ത സൈനിക നീക്കത്തിലാണ് ഇയാളെ കൊലപ്പെടുത്തിയത്. സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ടീം ഇയാളെ ത്രാല്‍ മേഖലയിലെ വീട്ടില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് മൂസ കൊല്ലപ്പെടുന്നത്.

1

ത്രാല്‍ മേഖലയിലെ ദദ്‌സര ഗ്രാമത്തില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടന്നിരുന്നു. സൈന്യത്തിന്റെ 42 ആര്‍ആര്‍ ടീം, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, ജമ്മു കശ്മീര്‍ പോലീസ്, സിആര്‍പിഎഫ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത സൈനിക നീകത്തിലാണ് ഇയാളെ കൊലപ്പെടുത്തിയത്. മൂസ തന്റെ വീട് സന്ദര്‍ശിക്കാന്‍ വരുന്നുണ്ടെന്ന് ഇവര്‍ക്ക് രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈനിക നീക്കം നടത്തിയത്.

അതേസമയം സൈന്യം വരുന്നത് അറിഞ്ഞ് ഇയാള്‍ കാട്ടിനുള്ളില്‍ ഒളിച്ചിരുന്നെങ്കിലും സൈന്യം ഇയാളെ കുടുക്കുകയായിരുന്നു. കീഴടങ്ങാന്‍ പറഞ്ഞെങ്കിലും മൂസ തയ്യാറായില്ല. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മുന്‍ കമാന്‍ഡറാണ് മൂസ. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ശേഷം അന്‍സാര്‍ ഗസ്‌വത്ത് ഉല്‍ ഹിന്ദ് എന്ന സംഘടന മൂസ രൂപീകരിച്ചിരുന്നു. അല്‍ഖ്വായിദയുമായി ബന്ധമുണ്ടായിരുന്നു ഈ സംഘടനയ്ക്ക്. ഹൂറിയത്ത് നേതാക്കള്‍ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

കശ്മീര്‍ തര്‍ക്കം രാഷ്ട്രീയ പ്രശ്‌നമാണെന്ന ഹൂറിയത്ത് നേതാക്കളുടെ വാദം ഇയാളെ പ്രകോപിപ്പിച്ചിരുന്നു. അതേസമയം കശ്മീരില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കശ്മീരില്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മെയ് 24ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
militant zakir musa killed in encounter violence may erupted in kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X