കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ഭീകരരുടെ കൂട്ടക്കുരുതി!! 12 മണിക്കൂറിനിടെ വെടിവെച്ചുകൊന്നത് മൂന്ന് പേരെ, പിന്നില്‍!!

Google Oneindia Malayalam News

ശ്രീനഗര്‍: 12 മണിക്കൂറിനുള്ളില്‍ ജമ്മു കശ്മീരില്‍ വീണ്ടും രക്തപ്പുഴയൊഴുക്കി ഭീകരര്‍. അമ്മാവനെയും മരുമകനെയും തട്ടിക്കൊണ്ടുപോയ ഭീകരര്‍ കൊലപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു. ഉത്തരകശ്മീരിലെ ബന്ദിപ്പൊരയിലെ ഹാജിനില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഭീകരര്‍ വീടിനുള്ളില്‍ കടന്ന് 45കാരനായ ഗുലാം ഹസ്സന്‍ എന്ന ഹസന്‍ റസയെയും 26കാരനായ ബഷീര്‍ അഹമ്മദിനെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. തോക്കിന്‍ മുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടുപോയ ഇരവരെയും പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. പുലര്‍ച്ചെ 3.30ഓടെയാണ് ഇവരെ വെടിവെച്ച് കൊലപ്പെടുത്തിയത്. മുസ്ലിം പള്ളിക്ക് സമീപത്തുനിന്ന് പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരസംഘടന ലഷ്കര്‍ ഇ ത്വയ്ബയ്ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വെള്ളിയാഴ്ച ഭീകരര്‍ സാധാരണക്കാരെ വധിച്ച രണ്ടാമത്തെ സംഭവമാണിത്. വെള്ളിയാഴ്ച രാത്രി മറ്റൊരു 35കാരനെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കായിരുന്നു. ആയുധ ധാരികളായ ഒരു സംഘം ഭീകരരാണ് വീടിനുള്ളില്‍ കടന്ന് വെടിയുതിര്‍ത്ത ശേഷമാണ് 35കാരനായ അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയിട്ടുള്ളത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യയ്ക്കും ഗുരുതരമായി വെടിവെയ്പില്‍ പരിക്കേറ്റിട്ടുണ്ട്.

terrorist-10

ഇതോടെ ബാരാമുല്ലയില്‍ ഭീകരര്‍ വധിച്ച കശ്മീര്‍ നിവാസികളുടെ എണ്ണം മൂന്നായി. ഭീകരരെന്ന് സംശയിക്കുന്നവരെ പ്രദേശത്തുവച്ച് വധിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഭീകരരുടെ കുരുതി. തിങ്കഴാഴ്ച ഖാന്‍പൊര മാര്‍ക്കറ്റില്‍ പ്രത്യക്ഷപ്പെട്ട ഭീകരര്‍ സാധാരണക്കാര്‍ക്ക് പ്രകോപനമില്ലാതെ വെടിയുതിര്‍ത്തിരുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്തുവെച്ച് കൊല്ലപ്പെടുകയും ചെയ്തിരുന്നു.

English summary
Militants unleashed a bloodbath for the second time in less than 12 hours when they killed uncle and nephew in the cold blood at Hajin in North Kashmir’s Bandipora district on Friday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X