കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചല്‍ പ്രദേശില്‍ തീവ്രവാദി ആക്രമണം; ഒരു ജവാന് വീരമൃത്യു

ഉച്ചയ്ക്ക് 1.45നാണ് ആക്രമണം. ഏത് തീവ്രവാദി സംഘടനയാണ് പിന്നിലെന്ന് സൈന്യം വെളിപ്പെടുത്തിയില്ല.

  • By Anwar Sadath
Google Oneindia Malayalam News

ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നിന്നു 20 കിലോമീറ്റര്‍ അകലെ വാക്കയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ തീവ്രവാദി ആക്രമണം. അസം റൈഫിള്‍സിലെ വാഹനങ്ങള്‍ക്കുനേരെയായിരുന്നു പതിയിരുന്ന തീവ്രവാദികള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ അസം റൈഫിള്‍സിലെ ഒരു ജവാന്‍ കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Arunachal Attack-File Picture

പരിക്കേറ്റ ജവാന്മാരെ ആശുപത്രികളിലേക്ക് മാറ്റി. ഉച്ചയ്ക്ക് 1.45നാണ് ആക്രമണം. ഏത് തീവ്രവാദി സംഘടനയാണ് പിന്നിലെന്ന് സൈന്യം വെളിപ്പെടുത്തിയില്ല. ആക്രമണത്തിനുശേഷം മേഖലയില്‍ നിന്നും രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.

അരുണാചലിലെ മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ സുരക്ഷാ സൈന്യം കഴിഞ്ഞ കുറച്ചുവര്‍ഷമായി തീവ്രവാദി ആക്രമണങ്ങള്‍ക്ക്ിരയാകുന്നത് പതിവാകുകയാണ്. തദ്ദേശീയരായ ചില തീവ്രവാദി ഗ്രൂപ്പുകളാണ് ഇതിന് പിന്നില്‍. സൈന്യത്തിന്റെ തിരിച്ചടിയില്‍ ഒട്ടേറെ തീവ്രവാദികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

English summary
An Assam Rifles jawan was killed while nine others were injured when armed militants ambushed an AR convoy near Wakka in Longding district of Arunachal Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X