കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഒരു സൈനികന് മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിനു സമീപം സക്കൂറയില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ജവാന് മരിച്ചു. ഒരു പോലീസുകാരന് ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ നാലുപേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച വൈകിട്ട് സശസ്ത്ര സീമാ ബെല്‍ (എസ്എസ്ബി) സൈനിക വ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. വൈകിട്ട് സൈനികര്‍ ക്യാമ്പിലേക്ക് തിരിച്ചെത്തുന്ന സമയത്ത് പതിയിരിക്കുകയായിരുന്ന ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിവെക്കുകയായിരുന്നു. രക്ഷപ്പെട്ട ഭീകരര്‍ക്കായി മേഖലയില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.

നഗരത്തിലെ ക്രമസമാധന ചുമതലകള്‍ വഹിക്കുന്ന അര്‍ധസൈനിക വിഭാഗത്തിനു നേരെയായിരുന്നു ആക്രമണം. നൗഹട്ടയില്‍ ആഗസറ്റ് 15നുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് കമാന്‍ഡന്റ് കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടന്നിരുന്നു. ഉറി ആക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു ഇന്ത്യയുടെ മിന്നലാക്രമണം. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാടില് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ നിരവധി ഭീകരരാണ് കൊല്ലപ്പെട്ടത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications