കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഒരു സൈനികന്‍ മരിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിനു സമീപം സക്കൂറയില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ മരിച്ചു. ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ നാലുപേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച വൈകിട്ട് സശസ്ത്ര സീമാ ബെല്‍ (എസ്എസ്ബി) സൈനിക വ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. വൈകിട്ട് സൈനികര്‍ ക്യാമ്പിലേക്ക് തിരിച്ചെത്തുന്ന സമയത്ത് പതിയിരിക്കുകയായിരുന്ന ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിവെക്കുകയായിരുന്നു. രക്ഷപ്പെട്ട ഭീകരര്‍ക്കായി മേഖലയില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.

jammu-and-kashmir

നഗരത്തിലെ ക്രമസമാധന ചുമതലകള്‍ വഹിക്കുന്ന അര്‍ധസൈനിക വിഭാഗത്തിനു നേരെയായിരുന്നു ആക്രമണം. നൗഹട്ടയില്‍ ആഗസറ്റ് 15നുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് കമാന്‍ഡന്റ് കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടന്നിരുന്നു. ഉറി ആക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു ഇന്ത്യയുടെ മിന്നലാക്രമണം. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ നിരവധി ഭീകരരാണ് കൊല്ലപ്പെട്ടത്.

English summary
Militants attack SSB convoy in Zakura near Srinagar, one jawan martyred, eight injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X