ഇന്ത്യയെ നാണംകെടുത്തി തീവ്രവാദികള്‍... അനന്ത്‌നാഗിലെ സൈനിക പോസ്റ്റില്‍ നിന്ന് തോക്കുകള്‍ മോഷ്ടിച്ചു
അനന്ത് നാഗ്: സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി പാകിസ്താനേയും ഭീകരേയും ഞെട്ടിച്ചവരാണ് ഇന്ത്യന്‍ സൈന്യം. എന്നാല്‍ അതിന് ശേഷം നമ്മുടെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ എത്ര തവണ ഭീകരാക്രമണം നടന്നു എന്ന് കൂടി ഓര്‍ക്കണം.
അതിനിടയില്‍ ബാരാമുള്ളയില്‍ ബിഎസ്എഫിന്റേയും രാഷ്ട്രീയ റൈഫിള്‍സിന്റേയും ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തിയ ഭീകരര്‍ എല്ലാവരും രക്ഷപ്പെടുകയും ചെയ്തു. അതെല്ലാം സഹിക്കാം, ഇപ്പോള്‍ അനന്ത്‌നാഗില്‍ നിന്നുള്ള വാര്‍ത്ത ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്.
അനന്ത്‌നാഗിലെ സൈനിക പോസ്റ്റില്‍ നിന്ന് തീവ്രവാദികള്‍ സൈന്യത്തിന്റെ തോക്ക് തട്ടിയെടുത്ത് കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍...

അനന്ത്‌നാഗില്‍
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് സംഭവം നടന്നത്. ദൂരു മേഖലയിലെ ദല്‍വാഷില്‍ ഒരു ടെലിവിഷന്‍ ടവറിന് കാവല്‍ ഏര്‍പ്പെടുത്തിയ കേന്ദ്രത്തില്‍ നിന്നാണ് ആയുധങ്ങള്‍ നഷ്ടപ്പെട്ടത്.

സൈനിക യൂണിഫോണില്‍
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് സൈനിക യൂണിഫോണിലെത്തിയ തീവ്രവാദികള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കീഴ്‌പ്പെടുത്തിയത്. ഇവര്‍ തോക്കുകളുമായി അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

റിസര്‍വ്വ് പോലീസ്
ഇന്ത്യ റിസര്‍വ്വ് പോലീസിലെ അംഗങ്ങളായിരുന്നു ടിവി ടവറിന്റെ സുരക്ഷാ ചുമതലയ്ക്കായി ഉണ്ടായിരുന്നത്. ഇവര്‍ക്ക് പ്രതിരോധിക്കാനാകും മുമ്പേ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നത്രെ.

അഞ്ച് തോക്കുകള്‍
അഞ്ച് തോക്കുകളാണ് ക്യാമ്പില്‍ നിന്ന് തീവ്രവാദികള്‍ മോഷ്ടിച്ചത്. മൂന്ന് എസ്എല്‍ആര്‍ റൈഫിളുകളും ഒരു കാര്‍ബൈന്‍ റൈഫിളും ഒരു ഇന്‍സാസ് റൈഫിളും ആണ് നഷ്ടപ്പെട്ടത്.

തിരച്ചില്‍ ശക്തമാക്കി
അനന്ത് നാഗിലെ സൈനിക പോസ്റ്റില്‍ നിന്ന് ആയുധങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കശ്മീര്‍ താഴ് വരയില്‍ അതീവ സുരക്ഷാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.












Click it and Unblock the Notifications