കൊടുംക്രൂരത! ബിഎസ്എഫ് ജവാനെ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തി
ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ബിഎസ്എഫ് ജവാനെ തീവ്രവാദികള്‍ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തി. റമീസ് പാരി(30) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ ബിഎസ്എഫ് 73-ാം ബറ്റാലിയനിലെ അംഗമായിരുന്നു. വടക്കന്‍ കശ്മീരിലെ ഹജ്ജനില്‍ വെച്ച് ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
ആക്രമണത്തില്‍ റമീസ് പാരിയുടെ നാല് കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റിറ്റുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. റമീസ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റ കുടുംബാംഗങ്ങളെ ആശപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തി വരികയാണെന്ന് സൈന്യം അറിയിച്ചു.

ആറു വര്‍ഷമായി റമീസ് ബിഎസ്എഫിലെ അംഗമാണ്. വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. 5 മാസം മുന്‍പാണ് ബന്ധുവിന്റെ വിവാഹച്ചടങ്ങിനു പോയ ലഫ്റ്റനന്റ് കേണല്‍ ഉമര്‍ ഫയാസ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.












Click it and Unblock the Notifications