'പോളിയോ വാക്‌സിന്‍ ഇസ്ലാം വിരുദ്ധം'; അമ്മയെയും മകളെയും കൊലപ്പെടുത്തി
ഇസ്ലാമാബാദ്: പോളിയോ വാക്‌സിനേഷന്‍ പ്രവര്‍ത്തനം നടത്തുന്ന അമ്മയും മകളും തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം. പോളിയോ വാക്‌സിനേഷന്‍ നടക്കുന്ന ഷാല്‍ക്കോട്ട് പ്രദേശത്തെത്തിയ തീവ്രവാദികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ വെടിവെയ്ക്കുകയായിരുന്നു.
വെടിവെയ്പിനുശേഷം തോക്കുധാരികള്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. കഴിഞ്ഞദിവസം ബലൂചിസ്ഥാനിലെ ക്വയ്റ്റയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍തന്നെയാണ് പോളിയോ പ്രവര്‍ത്തകര്‍ക്കെതിരെയും ആക്രമണം നടത്തിയതെന്നാണ് സൂചന.

പോളിയോ പോലുള്ള വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തീവ്രവാദികള്‍ ശക്തമായ ആക്രമണമാണ് നടത്തുന്നത്. പോളിയോ ഇസ്ലാം വിരുദ്ധമാണെന്നും സ്ത്രീകളെ വംന്ധ്യകരിക്കാനുള്ള പരിപാടിയുടെ ഭാഗമാണിതെന്നും നേരത്തെ താലിബാന്‍ പ്രചരണം നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചത്.
2016ല്‍ സമാനമായ ആക്രണം ക്വയ്റ്റയിലുണ്ടായിരുന്നു. വാക്‌സിനേഷന്‍ സംഘത്തിനെതിരെ തെഹ്രീഖ് ഐ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 13 പോലീസുകാരും ഒരു സിവിലിയനും കൊല്ലപ്പെട്ടു. പോളിയോ സെന്ററിനുനേരെ ചാവേര്‍ ആക്രമണം ഉണ്ടാവുകയായിരുന്നു.












Click it and Unblock the Notifications