കശ്മീരില്‍ അഞ്ച് ഭീകരരെ വധിച്ചു: ഏറ്റുമുട്ടല്‍ ബന്ദിപ്പൊരയില്‍!! പ്രകോപനം സൃഷ്ടിച്ചത് ഭീകരര്‍!!
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച കശ്മീരിലെ ബന്ദിപ്പോര ജില്ലയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. അഞ്ച് ഭീകരരെ വധിച്ചതോടെ സൈന്യം ഈ പ്രദേശം വളഞ്ഞിട്ടുണ്ട്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചന്ദര്‍ഗീര്‍ ഗ്രാമത്തിലെ ഹാജിന്‍ പ്രദേശം സുരക്ഷാ സേന വളയുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോാര്‍ട്ട് ചെയ്യുന്നു. ഭീകരര്‍ക്ക് വേണ്ടി നടത്തിയ തിരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഒളിഞ്ഞിരുന്ന ഭീകര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത് ഏറ്റുമുട്ടലിന് കാരണമായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഒടുവില്‍ പുറത്തുവരുന്നത്.

സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് ബന്ദിപ്പൊരയില്‍ തിരച്ചില്‍ നടത്തിവരുന്നത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ സൈന്യവും പോലീസും വീടുകള്‍ തോറും കയറിയിറങ്ങി പരിശോധന നടത്തുകയായിരുന്നു.












Click it and Unblock the Notifications