പുതുവര്‍ഷപ്പിറ്റേന്ന് പഞ്ചാബിലെ വ്യോമകേന്ദ്രത്തില്‍ ഭീകരാക്രമണം; നാല് ഭീകരരെ കൊന്നു
അമൃത്സര്‍: പുതുവര്‍ഷപ്പിറ്റേന്ന് രാജ്യത്തെ ഞെട്ടിച്ച് പഞ്ചാബില്‍ ഭീകരാക്രമണം. പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമ കേന്ദ്രത്തിന് നേര്‍ക്കാണ് തീവ്രവാദി ആക്രമണം ഉണ്ടായത്.
ജനുവരി 2 ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മൂന്നരയോടെയാണ് ഭീകരാക്രമണം തുടങ്ങിയത്. സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ വ്യോമസേനാ കേന്ദ്രത്തിലേയ്ക്ക് ഇരച്ചുകയറുകയായിരുന്നു. സംഘത്തില്‍ നാലോ അഞ്ചോ തീവ്രവാദികള്‍ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 4 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് വ്യോമസേന അംഗങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പാകിസ്താനില്‍ നിന്നെത്തിയ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സംശയിക്കുന്നത്.
വ്യോമ കേന്ദ്രത്തിലെ ഹെലികോപ്റ്ററുകളും വിമാനങ്ങളും തകര്‍ക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. എന്നാല്‍ സുരക്ഷാ സേനയുടെ ശക്തമായ പ്രതിരോധം കാരണം അവര്‍ക്ക് ടെക്‌നിക്കല്‍ ഏരിയയിലേയ്ക്ക് എത്താന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം ടാക്‌സി ഡ്രൈവര്‍ ആയ ഇകാഗര്‍ സിങ് കൊല്ലപ്പെട്ടിരുന്നു. ഇയാളെ വധിച്ചത് വ്യോസേന കേന്ദ്രത്തില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികള്‍ തന്നെയാണെന്നാണ് കരുതുന്നത്.
പോലീസ് സൂപ്രണ്ട് ആയ സല്‍വീന്ദര്‍ സിങിന്റെ കാര്‍ തീവ്രവാദികള്‍ തട്ടിയെടുത്തിരുന്നു. തങ്ങളെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുക്കുകയായിരുന്നു എന്നാണ് എസ്പി നല്‍കിയ മൊഴി. 20 കിലോമീറ്ററോളം സഞ്ചരിച്ചതിന് ശേഷം വഴിയില്‍ ഇറക്കി വിടുകയായിരുന്നത്രെ.
പുതുവര്‍ഷത്തില്‍ രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications