കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥിരംതാമസാവകാശ രേഖ സ്വന്തമാക്കി; ശ്രീനഗറില്‍ തീവ്രവാദികളുടെ തോക്കിനിരയായി സ്വര്‍ണ വ്യാപാരി

Google Oneindia Malayalam News

ശ്രീനഗറില്‍; ജമ്മു കാശ്‌മീരില്‍ പരിഷ്‌കരിച്ച നിയമമനുസരിച്ച്‌ സ്ഥിരംതാമസാവകാശ സര്‍ട്ടിഫിക്കറ്റ്‌ സ്വന്തമാക്കിയ സ്വര്‍ണ വ്യാപാരിയെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. 40 വര്‍ഷമായി ശ്രീനഗറില്‍ സ്വര്‍ണക്കട നടത്തിവന്നിരുന്ന സത്‌പാല്‍ നിശ്ചല്‍ എന്ന 70കാരനെയാണ്‌ തീവ്രവാദികള്‍ വെടിവെച്ചു കൊന്നത്‌. സ്ഥിരം താമസാവകാശ രേഖ സ്വന്തമാക്കിയതിന്റെ പേരില്‍ ജമ്മു കാശ്‌മീരില്‍ കൊല്ലപ്പെടുന്ന ആദ്യ വ്യക്തിയാണ്‌ സത്‌പാല്‍ നിശ്ചല്‍.

ജമ്മുകാശ്‌മീരില്‍ പരിഷ്‌കരിച്ച നിയമമനുസരിച്ച്‌ 15വര്‍ഷത്തിലധികം ജമ്മുവില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക്‌ സ്‌്‌ഥിരം താമാസാവകാശ സര്‍ട്ടിഫിക്കറ്റ്‌ നേടാനും ജമ്മുകാശ്‌മീരില്‍ സ്ഥലം സ്വന്തം പേരില്‍ വാങ്ങാനും കഴിയും. നേരത്തെ സ്വദേശികള്‍ക്ക്‌ മാത്രമേ സ്ഥലം വാങ്ങാനും വില്‍ക്കാനും ജമ്മു കാശ്‌മീരില്‍ കഴിയുമായിരുന്നുള്ളു. സ്ഥിരം താമസവകാശ സര്‍ട്ടിഫിക്കറ്റ്‌ സ്വന്തമാക്കി ആഴ്‌ച്ചകള്‍ക്കുള്ളിലാണ്‌ സത്‌പാല്‍ നിശ്ചല്‍ സ്വരായ്‌ബാലയിലുള്ള തന്റെ സ്വര്‍ണക്കടയില്‍ വെച്ച്‌ വെടിയേറ്റത്‌. വെടിയേറ്റ്‌ ചികില്‍സയിലായിരുന്ന സത്‌പാല്‍ ശ്രീ മഹാരാജ ഹരി സിങ്‌ ആശുപത്രിയില്‍ വെച്ചാണ്‌ മരിച്ചത്‌.

shot dead

കേന്ദ്ര സര്‍ക്കര്‍ ജമ്മുകാശ്‌മീരില്‍ സ്ഥാപിച്ച പുതിയ നയമങ്ങളെ ചെറുക്കാന്‍ രൂപികരിച്ച തീവ്രവാദ സംഘടനയായ ടിആര്‍ഫ്‌ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ജമ്മു കാശ്‌മീരിന്‌ പുറത്തു നിന്നെത്തി സ്ഥിരം താമസവകാശ സര്‍ട്ടിഫിക്കറ്റ്‌ സ്വന്തമാക്കുന്നവര്‍ ആര്‍എസ്‌എസുകാരുടെ ഏജന്റുമാരാണെന്ന്‌ ടിആര്‍എഫ്‌ ആരോപിച്ചു. നിങ്ങളുടെ പേരുകള്‍ ഞങ്ങള്‍ക്കറിയം, നിങ്ങളെവിടെയാണ്‌ താമസിക്കുന്നതെന്നും എന്താണു ചെയ്യേണ്ടതെന്നും ഞങ്ങള്‍ക്കറിയാം.ഞങ്ങള്‍ നിങ്ങളെ തേടിവരും. ഇങ്ങനെയായിരുന്നു ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത തീവ്രവാദ സംഘടനയുടെ ഭീഷണി.

കൊല്ലപ്പെട്ട സ്വര്‍ണ വ്യാപാരി പഞ്ചാബ്‌ ഗുരുദാസ്‌പൂര്‍ സ്വദേശിയാണ്‌. നിയമഭേദഗതി ചെയ്‌തതിന്‌ ശേഷം സ്ഥിരതാമസാവകാശ രേഖക്ക്‌ അപേക്ഷിച്ച സത്‌പാലിന്‌ കുറച്ചു ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ രേഖ ലഭിച്ചതായി അധികൃതര്‍ പറയുന്നു. സത്‌പാലിന്റെ മരുമകള്‍ ജമ്മു കാശ്‌മീര്‍ സ്വദേശിയാണ്‌. മരുമകളുടെ പേരില്‍ നേരത്തെ ഒരു കടയും, വീടും ശ്രീനഗറില്‍ സത്‌പാല്‍ വാങ്ങിയിരുന്നു.കൊലക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാനുള്ള എല്ലാ നീക്കങ്ങളും പൊലീസ്‌ ആരംഭിച്ചു കഴിഞ്ഞതായും. കൊലപാതകത്തിന്‌ പിന്നിലെ കാരണങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും കാശ്‌മീര്‍ ഐജിപി വിജയ്‌കുമാര്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

English summary
militants killed jeweler in Srinagar after he get domicile certificate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X