Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിമ്പിക്‌സും സല്‍മാനും തമ്മില്‍ എന്തു ബന്ധം; പ്രതിഷേധം പടരുന്നു

ദില്ലി: രാജ്യത്തെ എല്ലാ കാര്യങ്ങള്‍ക്കും ബോളിവുഡ് താരങ്ങളെ അംബാസിഡര്‍മാരായി നിയമിക്കുന്നത് പതിവായിരിക്കുകയാണ്. സിനിമയുമായി യാതൊരു ബന്ധമില്ലെങ്കിലും ബോളിവുഡ് നടീനടന്മാരെ അംബാസിഡര്‍മാരാക്കിയില്ലെങ്കില്‍ പരിപാടികള്‍ ശ്രദ്ധിക്കപ്പെടില്ലെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. ഏറ്റവും ഒടുവില്‍ ഒളിമ്പിക്‌സിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് സല്‍മാന്‍ ഖാനെയാണ് അംബാസിഡറാക്കിയിട്ടുള്ളതെന്ന് കാണാം.

ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യന്‍ പ്രതീക്ഷയായ യോഗേശ്വര്‍ ഇതിനെതിരെ പ്രതികരിച്ചതിന് പിന്നാലെ ഇന്ത്യന്‍ അത്‌ലറ്റിക്കിലെ ഇതിഹാസതാരം മില്‍ഖാ സിങ്ങും ഖാന്റെ നിയമനത്തിനെതിരെ ആഞ്ഞടിച്ചു. ഇന്ത്യന്‍ ഒളിമ്പ്ക്‌സ് അസോസിയേഷന്റെ ഇത്തരമൊരു തീരുമാനം തീര്‍ത്തും അനവസരത്തിലുള്ളതും അനാവശ്യവുമാണെന്ന് മില്‍ഖ സിങ് പ്രതികരിച്ചു.

salman-khan

ഇന്ത്യന്‍ ഒളിമ്പിക്‌സ് ടീമിന് ഒരു അംബാസിഡറെ ആവശ്യമില്ല. റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കന്നവരെല്ലാം അംബാസഡര്‍മാര്‍ തന്നെ. ഒരു സ്‌പോര്‍ട്‌സ് പരിപാടിക്ക് ബോളിവുഡ് നടനെ അംബാസിഡറാക്കുവാന്‍ പാടുള്ളതല്ല. ബോളിവുഡ് പരിപാടിക്ക് സ്‌പോര്‍ട്‌സ് താരത്തെ അംബാസഡര്‍മാരാക്കാറുണ്ടോയെന്ന് മില്‍ഖ ചോദിക്കുന്നു.

വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം. ഐഒഎ സല്‍മാന്‍ഖാന്റെ നിയമനം പിന്‍വലിക്കുകയും വേണം. ഒളിമ്പിക്‌സിന് അംബാസഡര്‍ വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പി.ടി. ഉഷ, രാജ്യവര്‍ധന്‍ സിങ് റാഥോഡ്, അജിത് പാല്‍ തുടങ്ങിയ സ്‌പോര്‍ട്‌സ് താരങ്ങളെ ആയിരുന്നു നിയമിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസം യോഗേശ്വര്‍ ദത്തും സല്‍മാന്‍ ഖാന്റെ നിയമനത്തിനെതിരെ രംഗത്തെത്തിയിരുന്നു. സ്‌പോര്‍ട്‌സിന് വേണ്ടി സല്‍മാന്‍ ഖാന്റെ അംബാസഡര്‍ നിയമനം ശരിയായില്ലെന്നായിരുന്നു യോഗേശ്വറിന്റെ പ്രതികരണം. പി ടി ഉഷ, മില്‍ഖ സിങ് തുടങ്ങിയ പ്രമുഖരെ ആയിരുന്നു അംബാസഡര്‍ ആക്കേണ്ടിയിരുന്നത്. വരാനിരിക്കുന്ന സിനിയുടെ പ്രമോഷനുമായി തിരക്കിലാണ് സല്‍മാന്‍. അതുപോലുള്ള പ്രമോഷനല്ല ഒളിമ്പിക്‌സിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+