കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹലിന്റെ മിനാരം തകര്‍ന്നുവീണു; ശക്തമായ കാറ്റും മഴയും, നിരവധി മരണം

Google Oneindia Malayalam News

ആഗ്ര: ശക്തമായ കാറ്റിലും മഴയിലും താജ്മഹലിന്റെ കവാടത്തിലെ മിനാരങ്ങളിലൊന്ന് തകര്‍ന്നുവീണു. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചത്. പ്രവേശന കവാടമായ ദര്‍വാസേ റൗളയിലെ 12 അടിയുള്ള പില്ലര്‍ തകര്‍ന്നുവീണു. തെക്കുഭാഗത്തെ കവാടത്തിലെ മിനാരവും തകര്‍ന്നിട്ടുണ്ട്. ചെറിയ വെളുത്ത മിനാരവും തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

19

40 മിനുറ്റ് ശക്തമായ മഴയും കാറ്റുമുണ്ടായി. കഴിഞ്ഞ കുറച്ചു ദിവസമായി ഉത്തര്‍ പ്രദേശില്‍ മോശം കാലാവസ്ഥയാണ്. താജ്മഹലിന്റെ പ്രധാന കെട്ടിടത്തിന് ചില കേടുപാടുകള്‍ സംഭവിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

താജ്മഹലിന് കേടുപാടുകള്‍ സംഭവിക്കുന്നുവെന്ന് നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നു. ചില പ്രാണികളുടെ ശല്യം കാരണം മാര്‍ബിളിന്റെ നിറത്തില്‍ മാറ്റം വരുന്നുണ്ട്. യമുന നദിയിലെ മലിനീകരണമാണ് ഇതിന് പ്രധാന കാരണമെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് കവാടത്തിലെ മിനാരങ്ങള്‍ തകര്‍ന്നുവീണിരിക്കുന്നത്.

താജ്മഹല്‍ മുസ്ലിംകള്‍ക്ക് അവകാശപ്പെട്ടതോ? ഷാജഹാന്‍ ചക്രവര്‍ത്തി ഒപ്പിട്ട രേഖയുണ്ടോ; ഒരാഴ്ച സമയംതാജ്മഹല്‍ മുസ്ലിംകള്‍ക്ക് അവകാശപ്പെട്ടതോ? ഷാജഹാന്‍ ചക്രവര്‍ത്തി ഒപ്പിട്ട രേഖയുണ്ടോ; ഒരാഴ്ച സമയം

കനത്ത മഴയില്‍ ഉത്തര്‍ പ്രദേശില്‍ വ്യാപകമായ നഷ്ടമാണുണ്ടായിരിക്കുന്നത്. ബ്രജ് മേഖലയില്‍ മാത്രം 15 പേര്‍ മരിച്ചു. മഴ ദുരന്തത്തില്‍ ഇതുവരെ 35 പേര്‍ മരിച്ചുവെന്നാണ് വിവരം. ജോന്‍പൂരിലെ ഷാഹ്ഗഞ്ചിലുള്ള പള്ളിയുടെ മിനാരങ്ങളും തകര്‍ന്നിട്ടുണ്ട്. മഴ ശക്തമായ മേഖലകളിലെ 80 ശതമാനം വിളകളും നശിച്ചു. കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

താജ്മഹലിന്റെ മേല്‍ന്നോട്ട ചുമതല ഇപ്പോള്‍ പുരാവസ്തു വകുപ്പിനാണ്. താജ്മഹല്‍ നില്‍ക്കുന്നത് വഖഫ് ഭൂമിയിലാണെന്നും അതുകൊണ്ടുതന്നെ വഖഫ് ബോര്‍ഡിന് മേല്‍ന്നോട്ടം കൈമാറണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഷാജഹാന്‍ ചക്രവര്‍ത്തി വഖഫ് ചെയ്ത രേഖ ഹാജരാക്കാന്‍ സുപ്രീംകോടതി ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Storm Brings Down Minaret, Domes at Taj Mahal Complex; 15 Killed in Braj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X