രാഹുലുമായുള്ള സൗഹൃദം എത്രനാള്‍ തുടരുമെന്ന് ചോദ്യം; കിടിലന്‍ മറുപടിയുമായി അഖിലേഷ് യാദവ്
കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യമായിരുന്നു ബിജെപിയെ നേരിട്ടത്ത്. ഹിന്ദി മേഖലയില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട സ്വാധീനം ഉത്തര്‍പ്രദേശിലൂടെ തിരിച്ചുപിടക്കാമെന്ന് കോണ്‍ഗ്രസ് സ്വപ്നം കണ്ടപ്പോള്‍ ഭരണത്തുടര്‍ച്ചയായിരുന്നു എസ്പി സ്വപ്നം കണ്ടത്. എന്നാല്‍ തിരഞ്ഞെപ്പില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന് ബിജെപിക്ക് മുന്നില്‍ അടിതെറ്റുകയായിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം സഖ്യം നിലനിന്നില്ലെങ്കിലും ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ വിശാല ഐക്യത്തിന്റെ കീഴില്‍ ഇരുപാര്‍ട്ടികളും അണിരന്നിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും വിശാല ഐക്യം തുടരുമെന്ന സൂചന നിലനില്‍ക്കേയാണ് രാഹുലുമായുള്ള സൗഹൃദം എത്ര നാള് തുടരുമെന്ന ചോദ്യം എസ്പി നേതാവ് അഖിലേഷിന് നേരിടേണ്ടി വന്നത്. അതിന് അദ്ദേഹം നല്കിയ മറുപടി ഇങ്ങനെയായിരുന്നു.

രാഹുലുമായി
ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലായിരുന്നു രാഹുലുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യം സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് നേരിടേണ്ടി വന്നത്. രാഹുലുമായി ഭാവിയില്‍ സഖ്യം ഉണ്ടാവില്ലേ എന്ന ചോദ്യമായിരുന്നു അദ്ദേഹത്തിന് ആദ്യം നേരിടേണ്ടി വന്നത്.

ആ ചോദ്യം വിട്ടേക്കു
ആ ചോദ്യം വിട്ടേക്കു എന്ന് പറഞ്ഞ സഖ്യത്തേക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു അഖിലേഷ് യാദവ്. പിന്നീട് രാഹുലുമായുള്ള സൗഹൃദത്തെകുറിച്ച് ചോദിച്ചപ്പോഴാണ് അഖിലേഷ് ശ്രദ്ധേയമായ മറുപടി നല്‍കിയത്.

രാഹുല്‍ വളരെ നല്ല വ്യക്തിയാണ്
രാഹുല്‍ വളരെ നല്ല വ്യക്തിയാണ്. അദ്ദേഹവുമായിള്ള സൗഹൃദം മരണം വരെ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആരെങ്കിലുമായി സൗഹൃദം സ്ഥാപിച്ചാല്‍ മരണം വരെ അത് കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ഞാനെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലുമായി സൗഹൃദം ഉണ്ടാക്കുക എന്നത് നല്ലൊരു ആശമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തയ്യാറാകും
ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ബിജെപി വിരുദ്ധ സര്‍ക്കാരുണ്ടാക്കാന്‍ തന്റെ പാര്‍ട്ടിയുടെ ആവശ്യം വേണ്ടി വന്നാല്‍ അതിന് തയ്യാറാകും. ബിജെപിയെ പ്രതിരോധിക്കാനുള്ള ഏത് പ്രവര്‍ത്തനത്തിനും തന്റെ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

സഖ്യ ചര്‍ച്ചകള്‍
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബിഎസ്പിയുമായി സഖ്യ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് വലിയ സ്വാധീനമൊന്നുമില്ലെങ്കിലും എസ്പിയും സഖ്യത്തിന്റെ ഭാഗമാകുമെന്ന സൂചനകളാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ ഇക്കര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

ബിജെപിയെ കാത്തിരിക്കുന്നത്
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണ്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വിജയത്തിന്റെ പകുതി പോലും ഇത്തവണ ലഭിക്കില്ലെന്നും അതിന്റെ സൂചനകളാണ് അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.

ആര്.എസ്.എസ് നേതൃത്വം സമീപിച്ചാല്‍
ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനായി ആര്.എസ്.എസ് നേതൃത്വം സമീപിച്ചാല്‍ താങ്കള്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ല എന്നായിരുന്നു അഖിലേഷ് മറുപടി നല്‍കിയത്. അഖിലേഷ് ഉള്‍പ്പേടേയുള്ള നേതാക്കളെ ആര്‍എസ്എസ് തങ്ങളുടെ പരിപാടിയിലേക്ക് ക്ഷണിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ആര്.എസ്.എസിനെ നിരോധിച്ചത്
തനിക്ക് ആര്.എസ്.എസിനെ കുറിച്ച് അധികമൊന്നും അറിയില്ല. സര്‍ദാര്‍ പട്ടേല്‍ ആര്.എസ്.എസിനെ നിരോധിച്ചത് എന്തുകൊണ്ടാണെന്ന് താന്‍ വായിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു അഖിലേഷിന്റെ മറുപടി. ഇന്ത്യാ ടുഡെയുടെ ന്യൂസ് സമ്മിറ്റില്‍ പങ്കെടുക്കേയായിരുന്നു അഖിലേഷിന്റെ പ്രതികരണങ്ങള്‍.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications