കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലുമായുള്ള സൗഹൃദം എത്രനാള്‍ തുടരുമെന്ന് ചോദ്യം; കിടിലന്‍ മറുപടിയുമായി അഖിലേഷ് യാദവ്

Google Oneindia Malayalam News

കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യമായിരുന്നു ബിജെപിയെ നേരിട്ടത്ത്. ഹിന്ദി മേഖലയില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട സ്വാധീനം ഉത്തര്‍പ്രദേശിലൂടെ തിരിച്ചുപിടക്കാമെന്ന് കോണ്‍ഗ്രസ് സ്വപ്‌നം കണ്ടപ്പോള്‍ ഭരണത്തുടര്‍ച്ചയായിരുന്നു എസ്പി സ്വപ്‌നം കണ്ടത്. എന്നാല്‍ തിരഞ്ഞെപ്പില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന് ബിജെപിക്ക് മുന്നില്‍ അടിതെറ്റുകയായിരുന്നു.

<strong>രാത്രി മുറിയിലെത്തിയ ബിഷപ്പ് കടന്നുപിടിച്ചു; തിരുവസ്ത്രത്തെ മാനിച്ചില്ല; എഫ്ഐആര്‍ റിപ്പോര്‍ട്ട്</strong>രാത്രി മുറിയിലെത്തിയ ബിഷപ്പ് കടന്നുപിടിച്ചു; തിരുവസ്ത്രത്തെ മാനിച്ചില്ല; എഫ്ഐആര്‍ റിപ്പോര്‍ട്ട്

തിരഞ്ഞെടുപ്പിന് ശേഷം സഖ്യം നിലനിന്നില്ലെങ്കിലും ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ വിശാല ഐക്യത്തിന്റെ കീഴില്‍ ഇരുപാര്‍ട്ടികളും അണിരന്നിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും വിശാല ഐക്യം തുടരുമെന്ന സൂചന നിലനില്‍ക്കേയാണ് രാഹുലുമായുള്ള സൗഹൃദം എത്ര നാള്‍ തുടരുമെന്ന ചോദ്യം എസ്പി നേതാവ് അഖിലേഷിന് നേരിടേണ്ടി വന്നത്. അതിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

<strong>മധ്യപ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുന്നു</strong>മധ്യപ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുന്നു

രാഹുലുമായി

രാഹുലുമായി

ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലായിരുന്നു രാഹുലുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യം സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് നേരിടേണ്ടി വന്നത്. രാഹുലുമായി ഭാവിയില്‍ സഖ്യം ഉണ്ടാവില്ലേ എന്ന ചോദ്യമായിരുന്നു അദ്ദേഹത്തിന് ആദ്യം നേരിടേണ്ടി വന്നത്.

ആ ചോദ്യം വിട്ടേക്കു

ആ ചോദ്യം വിട്ടേക്കു

ആ ചോദ്യം വിട്ടേക്കു എന്ന് പറഞ്ഞ സഖ്യത്തേക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു അഖിലേഷ് യാദവ്. പിന്നീട് രാഹുലുമായുള്ള സൗഹൃദത്തെകുറിച്ച് ചോദിച്ചപ്പോഴാണ് അഖിലേഷ് ശ്രദ്ധേയമായ മറുപടി നല്‍കിയത്.

രാഹുല്‍ വളരെ നല്ല വ്യക്തിയാണ്

രാഹുല്‍ വളരെ നല്ല വ്യക്തിയാണ്

രാഹുല്‍ വളരെ നല്ല വ്യക്തിയാണ്. അദ്ദേഹവുമായിള്ള സൗഹൃദം മരണം വരെ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആരെങ്കിലുമായി സൗഹൃദം സ്ഥാപിച്ചാല്‍ മരണം വരെ അത് കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ഞാനെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലുമായി സൗഹൃദം ഉണ്ടാക്കുക എന്നത് നല്ലൊരു ആശമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തയ്യാറാകും

തയ്യാറാകും

ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ബിജെപി വിരുദ്ധ സര്‍ക്കാരുണ്ടാക്കാന്‍ തന്റെ പാര്‍ട്ടിയുടെ ആവശ്യം വേണ്ടി വന്നാല്‍ അതിന് തയ്യാറാകും. ബിജെപിയെ പ്രതിരോധിക്കാനുള്ള ഏത് പ്രവര്‍ത്തനത്തിനും തന്റെ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

സഖ്യ ചര്‍ച്ചകള്‍

സഖ്യ ചര്‍ച്ചകള്‍

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബിഎസ്പിയുമായി സഖ്യ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് വലിയ സ്വാധീനമൊന്നുമില്ലെങ്കിലും എസ്പിയും സഖ്യത്തിന്റെ ഭാഗമാകുമെന്ന സൂചനകളാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ ഇക്കര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

ബിജെപിയെ കാത്തിരിക്കുന്നത്

ബിജെപിയെ കാത്തിരിക്കുന്നത്

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വിജയത്തിന്റെ പകുതി പോലും ഇത്തവണ ലഭിക്കില്ലെന്നും അതിന്റെ സൂചനകളാണ് അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.

ആര്‍.എസ്.എസ് നേതൃത്വം സമീപിച്ചാല്‍

ആര്‍.എസ്.എസ് നേതൃത്വം സമീപിച്ചാല്‍

ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനായി ആര്‍.എസ്.എസ് നേതൃത്വം സമീപിച്ചാല്‍ താങ്കള്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ല എന്നായിരുന്നു അഖിലേഷ് മറുപടി നല്‍കിയത്. അഖിലേഷ് ഉള്‍പ്പേടേയുള്ള നേതാക്കളെ ആര്‍എസ്എസ് തങ്ങളുടെ പരിപാടിയിലേക്ക് ക്ഷണിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ആര്‍.എസ്.എസിനെ നിരോധിച്ചത്

ആര്‍.എസ്.എസിനെ നിരോധിച്ചത്

തനിക്ക് ആര്‍.എസ്.എസിനെ കുറിച്ച് അധികമൊന്നും അറിയില്ല. സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്.എസിനെ നിരോധിച്ചത് എന്തുകൊണ്ടാണെന്ന് താന്‍ വായിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു അഖിലേഷിന്റെ മറുപടി. ഇന്ത്യാ ടുഡെയുടെ ന്യൂസ് സമ്മിറ്റില്‍ പങ്കെടുക്കേയായിരുന്നു അഖിലേഷിന്റെ പ്രതികരണങ്ങള്‍.

<strong>സൗദിയില്‍ പരിശോധന ആരംഭിച്ചു; സാധനങ്ങള്‍ തെരുവില്‍ കൂട്ടിയിട്ട് വില്‍ക്കുന്നു, തൊഴിലാളികളെ കാണാനില്ല</strong>സൗദിയില്‍ പരിശോധന ആരംഭിച്ചു; സാധനങ്ങള്‍ തെരുവില്‍ കൂട്ടിയിട്ട് വില്‍ക്കുന്നു, തൊഴിലാളികളെ കാണാനില്ല

English summary
I make friends for life: Akhilesh Yadav on Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X