കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ മിനിമം വരുമാനം ലഭിക്കുക വനിതകള്‍ക്ക്; സബ്‌സിഡികള്‍ വെട്ടിക്കുറക്കില്ല

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ ബൃഹദ് തിരഞ്ഞെടുപ്പ് വാഗ്ദാനമായ മിനിമം വരുമാനം പദ്ധതിയുടെ ഗുണം ലഭിക്കുന്നത് വനിതകള്‍ക്ക്. കുടുംബനാഥയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പണം നല്‍കുകയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വിശദീകരിച്ചു. പദ്ധതി സ്ത്രീ സൗഹൃദമാകുമെന്നും അദ്ദേഹം പറഞ്ഞു.

Rahul

പാവങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതി കഴിഞ്ഞദിവസമാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. മാസത്തില്‍ 12000 രൂപ വരെ ലഭിക്കുന്ന തരത്തിലാണ് പദ്ധതി. സാധാരണ ലഭിക്കുന്ന വരുമാനം 12000 തികയുന്നില്ലെങ്കില്‍ ബാക്കി തുകയാണ് പദ്ധതിയുടെ ഭാഗമായി ലഭിക്കുക. രാജ്യത്തെ അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് പദ്ധതി.

മോദി ഭരണത്തില്‍ ബീഫ് കയറ്റുമതി വര്‍ധിച്ചു; സര്‍ക്കാര്‍ റിപ്പോര്‍ട്ട്, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിടെമോദി ഭരണത്തില്‍ ബീഫ് കയറ്റുമതി വര്‍ധിച്ചു; സര്‍ക്കാര്‍ റിപ്പോര്‍ട്ട്, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിടെ

ന്യായ് പദ്ധതി തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ വിഷയമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ന്യായ് പദ്ധതി വന്നാല്‍ നേരത്തെയുള്ള സബ്‌സിഡികള്‍ റദ്ദാക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് സുര്‍ജേവാല പറഞ്ഞു. എല്ലാ സബ്‌സിഡികളും തുടരും. പാവപ്പെട്ടവര്‍ക്കുള്ള പദ്ധതിയെ കേ്ര്രന്ദമന്ത്രിമാര്‍ എതിര്‍ക്കുന്നു. മോദി അവര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും സുര്‍ജേവാല പറഞ്ഞു. പദ്ധതിക്ക് പേര് നിര്‍ദേശിച്ചത് പ്രിയങ്കാ ഗാന്ധിയാണ്.

നിലവിലെ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാതെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വോട്ടര്‍മാരെ പറ്റിക്കാനാണ് കോണ്‍ഗ്രസ് പുതിയ പദ്ധതി പ്രഖ്യാപിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് സുര്‍ജേവാല വിശദീകരണവുമായി രംഗത്തെത്തിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Minimum Income Guarantee is a Women Centric Scheme, says Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X