ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു മിനിമം യോഗ്യത വേണം
ഛണ്ഡീഗഢ്; വിദ്യാഭ്യാസ യോഗ്യത ബാധകമല്ലാത്തത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു. എന്നാല്‍ രാജസ്ഥാനില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മിനിമം യോഗ്യത നിശ്ചയിച്ചതോടെ കാര്യങ്ങളുടെ സ്ഥിതി മൊത്തത്തില്‍ മാറി.
ഇപ്പോഴിതാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മിനിമം യോഗ്യത നിശ്ചയിച്ചിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. ജനറല്‍ വിഭാഗത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മെട്രികുലേഷനും, ജനറല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കും സംവരണ വിഭാഗങ്ങള്‍ക്കും എട്ടാക്ലാസുമാണ് ഇപ്പോള്‍ നിശ്ചയിരിക്കുന്നത്.

സംവംരണ വിഭാഗത്തില്‍പ്പെട്ട സ്ത്രികള്‍ക്ക് അഞ്ചാം ക്ലാസ് വേണം. ഹരിയാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ കോണ്‍ഗ്രസിനും മുഖ്യപ്രതിപക്ഷമായ ഐഎന്‍എല്‍ഡിയ്ക്കും അഭിപ്രായ വ്യത്യസമുണ്ടായിട്ടുണ്ട്.
പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യസ യോഗ്യത നിശ്ചയിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഹരിയാന.












Click it and Unblock the Notifications