കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രക്ഷോഭം തണുപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം; താങ്ങുവില ഉയര്‍ത്തി

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം നടക്കുന്നതിനിടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉല്‍പ്പന്നങ്ങളുടെ താങ്ങുവില ഉയര്‍ത്തി. കാര്‍ഷിക ഉല്‍പ്പനങ്ങളുടെ താങ്ങുവില ഉയര്‍ത്തിയതോടെ കര്‍ഷക രോഷം ഒടുങ്ങുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് താങ്ങുവില ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഇക്കാര്യം വൈകീട്ട് സര്‍ക്കാര്‍ അറിയിച്ചു.

n

താങ്ങുവില സംവിധാനം പുതിയ പരിഷ്‌കരണങ്ങളോടെ ഇല്ലാതാകുമെന്നായിരുന്നു കര്‍ഷകരുടെ ആശങ്ക. താങ്ങുവില ഒഴിവാക്കില്ലെന്ന് നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നെങ്കിലും കര്‍ഷകരുടെ ആശങ്ക നീങ്ങിയിരുന്നില്ല. തുടര്‍ന്നാണ് പഞ്ചാബിലും ഹരിയാനയിലെയും കര്‍ഷകര്‍ സമരവുമായി രംഗത്തുവന്നത്. മാത്രമല്ല, ഈ മാസം 25ന് ദേശവ്യാപക സമരത്തിനും കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുമുണ്ട്.

ഗോതമ്പ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്കാണ് താങ്ങുവില വര്‍ധിപ്പിച്ചിരിക്കുന്നത്. പഞ്ചാബിലെയും ഹരിയാനയിലെയും സമരം ഇതോടെ അവസാനിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ഈ മേഖലയിലാണ് ഗോതമ്പ് കൂടുതലായി കൃഷി ചെയ്യുന്നത്. ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന് 50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഈ സീസണില്‍ ക്വിന്റല്‍ ഗോതമ്പിന് 1975 രൂപ ലഭിക്കും. കടുകിന്റെ താങ്ങുവിലയും വര്‍ധിപ്പിച്ചു. പഞ്ചാബിലും ഹരിയാനയിലും കൂടുതല്‍ കൃഷി ചെയ്യുന്ന മറ്റൊരു ഉല്‍പ്പന്നമാണ് കടുക്. ക്വിന്റലിന് 225 രൂപയാണ് താങ്ങുവിലയില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. ഇതോടെ ഒരു ക്വിന്റല്‍ കടുകിന് 4650 രൂപ ലഭിക്കും.

ശോഭാ സുരേന്ദ്രന്റെ 'പിണക്കത്തിന്' പരിഹാരം; ദേശീയ തലത്തില്‍ സുപ്രധാന പദവിലേക്ക്; പുതിയ വിവരങ്ങള്‍ശോഭാ സുരേന്ദ്രന്റെ 'പിണക്കത്തിന്' പരിഹാരം; ദേശീയ തലത്തില്‍ സുപ്രധാന പദവിലേക്ക്; പുതിയ വിവരങ്ങള്‍

പയറുവര്‍ഗങ്ങളുടെയും ധാന്യങ്ങളുടെയും താങ്ങുവിലയും ഉയര്‍ത്തിയിട്ടുണ്ട്. പയറുവര്‍ഗങ്ങളുടെത് 225 രൂപയാണ് വര്‍ധിപ്പിച്ചത്. ധാന്യങ്ങളുടെ താങ്ങുവിലയില്‍ 300 രൂപയും വര്‍ധിപ്പിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് കമ്മിറ്റിയാണ് താങ്ങുവില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണിതെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, സര്‍ക്കാരിന്റെ പുതിയ തീരുമാനം പ്രക്ഷോഭം അവസാനിക്കാന്‍ കാരണമാകുമോ എന്ന് വ്യക്തമല്ല. ഒരു പക്ഷേ പ്രക്ഷോഭകര്‍ക്കിടയില്‍ ഭിന്നതയ്ക്ക് ഇടയാക്കിയേക്കും. താങ്ങുവില പൂര്‍ണമായും ഒഴിവാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ ഞായറാഴ്ചയാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ശബ്ദ വോട്ടോടെ ബില്ല് പാസാക്കുകയായിരുന്നു. പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്തു. എളമരം കരീമും കെകെ രാഗേഷും ഉള്‍പ്പെടെയുള്ളവരെയാണ് സസ്‌പെന്റ് ചെയ്തത്. ഇവരിപ്പോഴും പ്രതിഷേധം തുടരുകയാണ്.

English summary
Minimum Support Price For Crops including wheat and mustard Raised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X