കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ മുഖ്യമന്ത്രിയാണ്, ഓടിപ്പോകാന്‍ സാധിക്കുമോ? ബിജെപിക്കെതിരെ ഹേമന്ത് സോറന്‍

Google Oneindia Malayalam News

റാഞ്ചി: ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ജാര്‍ഖണ്ഡിലെ ജെഎംഎം-കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമാണ് തനിക്കെതിരായ ഇഡി അന്വേഷണം എന്നും സോറന്‍ പറഞ്ഞു. അനധികൃത ഖനനം വഴി കള്ളപ്പണം വെളുപ്പിച്ചു എന്നാണ് സോറനെതിരായ ആരോപണം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണ്. അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ ഹാജരാകാനിരിക്കെയാണ് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

h

അനധികൃത ഖനനത്തിന് ശ്രമിച്ച മുഖ്യമന്ത്രിയെ എംഎല്‍എ പദവിയില്‍ നിന്ന് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് ബിജെപി എംപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയം പരിശോധിച്ച് ഗവര്‍ണര്‍ രമേശ് ബയാസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹേമന്ത് സോറനെ ഏത് സമയവും അയോഗ്യനാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഗവര്‍ണര്‍ പരസ്യമാക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് ഹേമന്ത് സോറന്‍ ആവശ്യപ്പെട്ടു.

ഉന്നത ബിരുദം നേടിയിട്ടും കാര്യമില്ല!! 12000 പ്രവാസികള്‍ക്ക് ജോലി പോകും; നിബന്ധനുമായി കുവൈത്ത്ഉന്നത ബിരുദം നേടിയിട്ടും കാര്യമില്ല!! 12000 പ്രവാസികള്‍ക്ക് ജോലി പോകും; നിബന്ധനുമായി കുവൈത്ത്

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ്. കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. ഞാന്‍ ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നു. രാജ്യം വിട്ട് രക്ഷപ്പെടുമെന്നാണ് അവര്‍ കരുതിയത്. വലിയ വ്യവസായികള്‍ പലരും രാജ്യം വിട്ടുപോയിട്ടുണ്ട്. അതുപോലെ ഒരു രാഷ്ട്രീയ നേതാവും രാജ്യം വിട്ടിട്ടില്ലെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.

വാങ്ങുമ്പോള്‍ ഒരുവില... ബില്ല് അടയ്ക്കുമ്പോള്‍ മറ്റൊരു വില!! സ്വര്‍ണവില കുതിച്ചുയര്‍ന്നു... ഇങ്ങനെ ആദ്യംവാങ്ങുമ്പോള്‍ ഒരുവില... ബില്ല് അടയ്ക്കുമ്പോള്‍ മറ്റൊരു വില!! സ്വര്‍ണവില കുതിച്ചുയര്‍ന്നു... ഇങ്ങനെ ആദ്യം

2019ല്‍ ജെഎംഎം-കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ പുറത്താക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മുങ്ങിക്കപ്പല്‍ പോലെയാണ് ഗൂഢാലോചന സംഘം പ്രവര്‍ത്തിക്കുന്നതെന്നും സോറന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സഹായി പങ്കജ് മിശ്രയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ടു നേതാക്കളെയും അറസ്റ്റ് ചെയ്തു. 1000 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാടുകള്‍ നടന്നുവെന്നാണ് ഇഡി പറയുന്നത്. എന്നാല്‍ ഇത്തരം അഴിമതികള്‍ നടക്കില്ലെന്ന് ഹേമന്ത് സോറന്‍ പ്രതികരിച്ചു.

English summary
Mining Case: Jharkhand Chief Minister Hemant Soren Brief to Media Ahead of Questioning ED
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X