കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് പദം അപമാനമല്ല... പിന്നെന്തിനാണ് അത് വിലക്കുന്നത്...ബിജെപിക്കെതിരെ കേന്ദ്ര മന്ത്രി

Google Oneindia Malayalam News

ദില്ലി: ദളിത് പദം വിലക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ കേന്ദ്ര മന്ത്രി. ദളിത് എന്നുള്ള പദം അപമാനകരമല്ലെന്നും ആത്മാഭിമാനത്തോടെ പറയുന്ന വാക്കാണിതെന്നും രാംദാസ് അത്താവാലെ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ടിവി ചാനലുകളില്‍ ദളിത് പദം ഉപയോഗിക്കരുതെന്നാണ് നിര്‍ദേശിച്ചത്. ദളിത് പാന്തേഴ്‌സ് മൂവ്‌മെന്റ് ഉണ്ടാക്കിയിട്ടുണ്ട് ഞങ്ങള്‍. അത് പിന്നോക്ക വിഭാഗത്തിന് വേണ്ടി മാത്രമല്ല. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവരും അടിച്ചമര്‍ത്തപ്പെട്ടവരും ഉള്‍പ്പെടുന്നവരെയാണ് ദളിതുകള്‍ എന്ന് വിശേഷിപ്പിക്കുന്നതെന്ന് അത്താവാലെ പറഞ്ഞു. തന്റെ പാര്‍ട്ടിയായ റിപബ്ലിക്ക് പാര്‍ട്ടി അതിനായി ഉള്ളതാണെന്നും മന്ത്രി പറഞ്ഞു.

1

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ വിധി പ്രകാരമാണ് ദളിത് പദം ഉപയോഗിക്കരുതെന്ന് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി വിധി തെറ്റാണ്. ആ തീരുമാനം അതുകൊണ്ട് തന്നെ ഞങ്ങള്‍ അംഗീകരിക്കില്ല. ദളിത് എന്ന വാക്ക് വ്യക്തിത്വത്തെ സൂചിപ്പിക്കുന്നതാണ്. അത് അപമാനമോ അനാദരവോ അല്ലെന്നും അത്താവാലെ പറഞ്ഞു. അതേസമയം മറ്റ് സംഘടനകളും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ദളിത് എന്ന പ്രയോഗം അവരുടെ അവകാശങ്ങളെയും സമൂഹത്തിലെ സ്ഥാനങ്ങളെയും കുറിച്ച് ബോധവാന്‍മാരാക്കുന്നതാണെന്ന് ബിജെപി നേതാവ് ഉദിത് രാജ് പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പികെ ശശിക്കെതിരായ പരാതിയില്‍ സിപിഎമ്മില്‍ ഭിന്നിപ്പ്... പരാതി ലഭിച്ചെന്നും ഇല്ലെന്നും നേതാക്കള്‍പികെ ശശിക്കെതിരായ പരാതിയില്‍ സിപിഎമ്മില്‍ ഭിന്നിപ്പ്... പരാതി ലഭിച്ചെന്നും ഇല്ലെന്നും നേതാക്കള്‍

സൗദിയില്‍ ഹര്‍ത്താല്‍ സമാനം; കടകള്‍ തിടുക്കത്തില്‍ അടയ്ക്കുന്നു, മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്സൗദിയില്‍ ഹര്‍ത്താല്‍ സമാനം; കടകള്‍ തിടുക്കത്തില്‍ അടയ്ക്കുന്നു, മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്

English summary
Minister athawale disagrees with centres advisory against using the word dalit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X