കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയുടെ പോത്തുകളെ കള്ളന്‍ കൊണ്ടുപോയി

  • By Aswathi
Google Oneindia Malayalam News

ലഖ്‌നൊ: കളിച്ച് കളിച്ച് കള്ളന്മാരുടെ കളി മന്ത്രിമാര്‍ക്ക് നേരെയുമായി. മന്ത്രിമാരുടെ കാര്യം ഇങ്ങനെയാണെങ്കില്‍ പിന്നെ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ. കാര്യം പിടികിട്ടിയില്ലല്ലേ. ഉത്തരപ്രദേശില്‍ കള്ളന്മാരുടെ ശല്യം കൂടുന്നു. യുപി മന്ത്രിയുടെ പോത്തുമായി കള്ളന്‍ കടന്നുകളഞ്ഞതാണ് ഒടുവില്‍ കേള്‍ക്കുന്ന വാര്‍ത്ത.

ഉത്തരപ്രദേശ് ക്യാബിനറ്റ് മിനിസ്റ്റര്‍ അസം ഖാന്റെ പോത്തുകളുമായാണ് കള്ളന്‍ കടന്നു കളഞ്ഞത്. അതും ഒന്നും രണ്ടുമല്ല, ഏഴ് പോത്തുകളെ! റാംപൂരിലെ അസം ഖാന്റെ ഫാം ഹൗസില്‍ നിന്നാണ് പോത്തുകള്‍ മോഷണം പോയത്. ശനിയാഴ്ച രാവിലെ ഫാം വാച്ച് മാന്‍ വന്നു നോക്കുമ്പോള്‍ ഫാമിന്റെ ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. ഉള്ളില്‍ച്ചെന്ന് പരിശോധിച്ചു നോക്കിയപ്പോള്‍ ഏഴ് പോത്തുകളെ കാണാനില്ല. ഉടന്‍ വിവരം മന്ത്രിയെ അറിയിച്ചു.

Azam Khan

തന്റെ പോത്തുകള്‍ മോഷണം പോയ കാര്യം ആദ്യം ലോക്കല്‍ പൊലീസിനെയാണ് അസം ഖാന്‍ അറിയിച്ചത്. റാംപൂരിലുള്ള മിക്ക മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഫാം ഹൗസിലെത്തി പരിശോധന നടത്തിയെങ്കിലും കള്ളനെ കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല.

എന്തായലും പോത്തുകളെ നഷ്ടപ്പെട്ടത് അത്ര നിസ്സാരമായി തള്ളിക്കളയാന്‍ മന്ത്രി തയ്യാറല്ല. അതിന്റെ ദേഷ്യവും ദുഖവും അസം ഖാന്‍ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. അടിയന്തര നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊലീസ് അറയിച്ചു. കനത്ത സുരക്ഷയുള്ള മന്ത്രിയുടെ ഫാം ഹൗസില്‍ നിന്ന് എങ്ങനെ കള്ളന്‍ ഏഴ് പോത്തുകളെ കടത്തിയെന്നതാണ് എല്ലാവര്‍ക്കും അത്ഭുതം.

English summary
Police in Rampur today went on overdrive after the seniormost minister in Uttar Pradesh Azam Khan reported that seven of his buffaloes have been stolen from his farmhouse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X