കാണാതായ കുട്ടിയെ രക്ഷിച്ചത് ഹനുമാന് ആണെന്ന് ബിജെപി മന്ത്രി
ഭോപാല്‍: ആഗസ്ത് 14ന് കാണാതാവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത കുട്ടിയെ രക്ഷപ്പെടുത്തിയത് ഭഗവാന് ഹനുമാന് ആണെന്ന് മധ്യപ്രദേശിലെ ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍. കാണാതായ കുട്ടി നിശാന്തിന്റെ മാതാപിതാക്കളുമായി വീട്ടില്‍ കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം.
മോഹന്‍ സിങ് എന്ന അധ്യാപകനാണ് കാടിന് സമീപമുള്ള റോഡില്‍വെച്ച് കുട്ടിയെ കണ്ടെത്തുന്നതും പോലീസില്‍ വിവരം അറിയിക്കുന്നതും. അധ്യാപകന് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ അടിവസ്ത്രം മാത്രം ധരിച്ച കുട്ടി കുരങ്ങന്മാര്ക്കൊപ്പമായിരുന്നെന്നാണ് പോലീസിന് നല്കിയ വിവരം. പോലീസ് സ്ഥലത്തെത്തിയാണ് കുട്ടിയെ ഭോപാലിലേക്ക് മാറ്റിയത്.

അഞ്ചാം ക്ലാസില്‍ പഠടിക്കുന്ന കുട്ടി സ്കൂളിലേക്ക് പോകുന്നവഴിയാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. രണ്ടുപേര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും പിന്നീട് കാട്ടില്‍ ഉപേക്ഷിച്ചെന്നും കുട്ടി പറഞ്ഞു. അമ്മാവന് കൂട്ടിക്കൊണ്ടുപോകുമെന്നു പറഞ്ഞാണ് കാട്ടില്‍ ഉപേക്ഷിച്ചത്. പിന്നീട് ഒറ്റയ്ക്ക് കുട്ടി കാടിന് വെളിയിലുള്ള റോഡില്‍ എത്തുകയായിരുന്നു.
എന്നാല്‍ മൂന്നുപേര്‍ തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയതായി പോലീസ് പറയുന്നു. സംഘത്തിലെ ഒരാള്‍ ഭോപാലില്‍ തന്നെ തങ്ങി കുട്ടിയെ വിട്ടയക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു. 50 ലക്ഷമാണ് കുട്ടിക്കായി ആവശ്യപ്പെട്ട മോചനദ്രവ്യം. ഇതിനിടയിലാണ് കുട്ടിയെ കണ്ടെത്തുന്നതും രക്ഷപ്പെടുത്തുന്നതും. പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications