കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ കുട്ടിയെ രക്ഷിച്ചത് ഹനുമാന്‍ ആണെന്ന് ബിജെപി മന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: ആഗസ്ത് 14ന് കാണാതാവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത കുട്ടിയെ രക്ഷപ്പെടുത്തിയത് ഭഗവാന്‍ ഹനുമാന്‍ ആണെന്ന് മധ്യപ്രദേശിലെ ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍. കാണാതായ കുട്ടി നിശാന്തിന്റെ മാതാപിതാക്കളുമായി വീട്ടില്‍ കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം.

മോഹന്‍ സിങ് എന്ന അധ്യാപകനാണ് കാടിന് സമീപമുള്ള റോഡില്‍വെച്ച് കുട്ടിയെ കണ്ടെത്തുന്നതും പോലീസില്‍ വിവരം അറിയിക്കുന്നതും. അധ്യാപകന്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ അടിവസ്ത്രം മാത്രം ധരിച്ച കുട്ടി കുരങ്ങന്മാര്‍ക്കൊപ്പമായിരുന്നെന്നാണ് പോലീസിന് നല്‍കിയ വിവരം. പോലീസ് സ്ഥലത്തെത്തിയാണ് കുട്ടിയെ ഭോപാലിലേക്ക് മാറ്റിയത്.

bjp

അഞ്ചാം ക്ലാസില്‍ പഠടിക്കുന്ന കുട്ടി സ്‌കൂളിലേക്ക് പോകുന്നവഴിയാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. രണ്ടുപേര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും പിന്നീട് കാട്ടില്‍ ഉപേക്ഷിച്ചെന്നും കുട്ടി പറഞ്ഞു. അമ്മാവന്‍ കൂട്ടിക്കൊണ്ടുപോകുമെന്നു പറഞ്ഞാണ് കാട്ടില്‍ ഉപേക്ഷിച്ചത്. പിന്നീട് ഒറ്റയ്ക്ക് കുട്ടി കാടിന് വെളിയിലുള്ള റോഡില്‍ എത്തുകയായിരുന്നു.

എന്നാല്‍ മൂന്നുപേര്‍ തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയതായി പോലീസ് പറയുന്നു. സംഘത്തിലെ ഒരാള്‍ ഭോപാലില്‍ തന്നെ തങ്ങി കുട്ടിയെ വിട്ടയക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു. 50 ലക്ഷമാണ് കുട്ടിക്കായി ആവശ്യപ്പെട്ട മോചനദ്രവ്യം. ഇതിനിടയിലാണ് കുട്ടിയെ കണ്ടെത്തുന്നതും രക്ഷപ്പെടുത്തുന്നതും. പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

English summary
minister Babulal Gaur says Lord Hanuman in the form of langur saved the kidnapped boy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X