കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വിളിച്ചുവരുത്തി ശാസിച്ചു, കേന്ദ്രമന്ത്രി വിതുമ്പി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ വംശീയ പരമാര്‍ശം നടത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുവരുത്തി ശാസിച്ചു. മോദിക്ക് മുന്നില്‍ വെച്ച് ഗിരിരാജ് സിംഗ് വിതുമ്പി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സോണിയാ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തെ വിശദീകരിക്കാന്‍ പറ്റാതെയാണത്രെ സിംഗ് വിതുമ്പിയത്.

narendra-modi

കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ലോക്‌സഭയില്‍ മാപ്പു പറഞ്ഞിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നാണ് സിംഗ് പറഞ്ഞത്. ആരെയും അപമാനിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല എന്നും സിംഗ് പറഞ്ഞു. പ്രധാനമന്ത്രി മാപ്പു പറയണമെന്നും ഗിരിരാജ് സിംഗിനെ പുറത്താക്കണമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മാത്രമല്ല, സിംഗിന്റെ വാക്കുകള്‍ക്കെതിരെ ബി ജെ പിയില്‍ നിന്നുപോലും പ്രതിഷേധം ഉയര്‍ന്നു. സിംഗിന്റെ പ്രസ്താവന കേട്ട് തനിക്കുപോലും വേദന തോന്നിയെന്നാണ് സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇതേക്കുറിച്ച് പറഞ്ഞത്. ഇതിന് മുമ്പും ഗിരിരാജ് സിംഗ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

girirajsingh

എന്നാല്‍ അത്തരത്തില്‍ ഒരു കൂടിക്കാഴ്ച ഉണ്ടായിട്ടില്ല എന്ന് പറഞ്ഞ് ഗിരിരാജ് സിംഗ് ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിട്ടുണ്ട്. പത്രലേഖകര്‍ മഹാഭാരതത്തിലെ സഞ്ജയനാണോ ഇങ്ങനെ കാര്യങ്ങള്‍ കൃത്യമായി പറയാന്‍ എന്നാണ് സിംഗ് ചോദിക്കുന്നത്. വെള്ളക്കാരിയായ സോണിയ ഗാന്ധിക്കു പകരം രാജീവ് ഗാന്ധി നൈജീരിയക്കാരിയെ ആണ് വിവാഹം കഴിച്ചിരുന്നതെങ്കില്‍ കോണ്‍ഗ്രസുകാര്‍ നേതാവാക്കുമായിരുന്നോ എന്നാണ് സിംഗ് സംശയം പ്രകടിപ്പിച്ചത്.

English summary
Giriraj Singh breaks down after Narendra Modi pulls him up for his remarks against Sonia Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X