Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെല്‍മറ്റ് വെക്കാത്ത വനിതാ പോലീസിനെ മന്ത്രി പിടിച്ചു പിഴയിട്ടു, കേരളത്തിലല്ല!

മുംബൈ: തലക്കെട്ട് കേട്ട് ആശിച്ചിട്ട് കാര്യമില്ല. സംഭവം നടന്നത് കേരളത്തിലല്ല. കേരളത്തിലെ മന്ത്രിമാര്‍ സിഗ്നല്‍ തെറ്റിക്കുന്നത് പോലുള്ള കാര്യങ്ങളില്‍ തിരക്കിലാണ്. അതെങ്ങാനും ചോദ്യം ചെയ്തുപോയാല്‍ എന്താകും എന്നും നമുക്കെല്ലാവര്‍ക്കും അറിയാം. പോലീസ് ഏമാന്മാരും മോശമല്ല, വാഹനപരിശോധന ക്യാമറയിലാക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ പാന്റിന്റെ സിബ്ബഴിച്ചുകാട്ടിയാണ് കഴിഞ്ഞ ദിവസം ഒരു എസ് ഐ ഏമാന്‍ ആളായത്. കഴിഞ്ഞില്ല, ടി മാധ്യമപ്രവര്‍ത്തകനെ പൊക്കി അകത്തിടുകയും ചെയ്തു പുനലൂര്‍ ഗ്രേഡിലെ എസ് ഐ ബാബു.

ഹെല്‍മറ്റ് വെക്കാതെ ബൈക്കോടിച്ചു പോകുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ നോക്കി എന്തോ പറയുന്ന മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. സാറിന്റെ ഹെല്‍മറ്റെവിടെ എന്നോ മറ്റോ അവര്‍ ചോദിച്ചു എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. ഹെല്‍മറ്റ് വെക്കാതെ പോകുന്ന സാറന്മാരെ ആരെങ്കിലും ഒന്ന് ചോദ്യം ചെയ്‌തെങ്കില്‍ എന്ന സാധാരണക്കാരന്റെ ആഗ്രഹമായിരുന്നു ആ ചിത്രം.

police

എന്നാല്‍ മഹാരാഷ്ട്രയില്‍ ഹെല്‍മറ്റ് വെക്കാതെ ബൈക്കോടിച്ച രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി മണികെട്ടി. ഗതാഗതമന്ത്രിയായ ദിവാകര്‍ റാവത്താണ് വിനാത് പോലീസുകാരെ പിടിച്ചുനിര്‍ത്തി ശകാരിച്ച ശേഷം പിഴയടപ്പിച്ചത്. ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് ഹെല്‍മറ്റ് വെക്കാതെ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ബൈക്കില്‍ യാത്ര ചെയ്യുന്നത് മന്ത്രി കണ്ടത്. ഉടന്‍ തന്നെ വണ്ടി നിര്‍ത്തിച്ച്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തു 100 രൂപ പിഴയും അടപ്പിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+