'മാധ്യമ പ്രവര്‍ത്തകന് മന്ത്രിയെക്കാള്‍ വിലയില്ല' വിവാദ പ്രസ്ഥാവനയുമായി മധ്യപ്രദേശ് മന്ത്രി
ദില്ലി: വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കുന്നതിനിടെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മാധ്യമപ്രവര്‍ത്തകനെ പരോക്ഷമായി പരിഹസിച്ചു കൊണ്ടുള്ള മധ്യപ്രദേശ് മന്ത്രിയുടെ പരാമര്‍ശം വിവാദമാവുന്നു.
മന്ത്രിയായ കൈലാശ് വിജയ്‌വര്‍ഗിയയുടെ പ്രതികരണമാണ് വിവാദമായത്. 'എന്ത് മാധ്യമ പ്രവര്‍ത്തകന്‍ ഞങ്ങളെക്കാള്‍ വലുതാണോ' ഇവര്‍ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

സംഭവം വിവാദമായതോടെ പുതിയ വാദങ്ങളുമായി മന്ത്രി രംഗതെത്തി. മറ്റൊരു മാധ്യമ പ്രവര്‍ത്തകനോട് തമാശരൂപേണ താന്‍ പറഞ്ഞ കാര്യങ്ങളാണ് അടര്‍ത്തിയെടുത്ത് വിവാദമാക്കുന്നതെന്നും മരണപ്പെട്ട അക്ഷയ് സിങിനെയല്ല താന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി അവകാശപ്പെട്ടു.
വിജയ്‌വര്‍ഗി വിവാദ പ്രസ്താവന നടത്തിയത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ കൂടെ സാന്നിധ്യത്തിലായിരുന്നു. ഇതിനിടെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 48 മണിക്കൂറിനിടെ 3 പേര്‍ മരിച്ചു. കേസുമായി ബന്ധപ്പെട്ട ആകെ മരണം 45 ആയി.












Click it and Unblock the Notifications