മഹാരാഷ്ട്രയിൽ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം പകര്‍ന്നത് പോലീസുദ്യോഗസ്ഥനില്‍ നിന്ന്
ദില്ലി; കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ മന്ത്രിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഭവന വകുപ്പ് മന്ത്രിയും എൻസിപി നേതാവുമായ ജിതേന്ദ്ര അവാഡിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം തന്നെയാണ് പരിശോധന നടത്താൻ താനെയിലെ ആശുപത്രിയിൽ എത്തിയത്. ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹവും കുടുംബത്തിലെ 15 അംഗങ്ങളെ ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.

താനെയിലെ മുംബ്ര മണ്ഡലത്തിലെ എംഎല്‍എയാണ് ജിതേന്ദ്ര അവാഡ്. കൂടുതൽ കൊവിഡ് രോഗികൾ ഉള്ള മേഖലയാണിത്. ഇവിടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് രോഗം ബാധിച്ച മുബ്ര പോലീസ് സ്റ്റേഷനിലെ പോലീസുകാരനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതോടെയാണ് രോഗം ബാധിച്ചതെന്നാണ് കണക്കാക്കുന്നത്. ഏപ്രിൽ ആദ്യ വാരം ലോക്ക് ഡൗൺ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു മന്ത്രി പോലീസ് സ്റ്റേഷനിൽ എത്തി. നാസിക്കിൽ ലീവിൽ തുടരവെയാണ് പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത്.
മുംബൈയിൽ തബ്ലീഗി ജമാഅത്ത് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച പിന്നാലെ അംഗങ്ങളെ കണ്ടെത്തുന്നിന് മുംബൈ പോലീസ് നടത്തിയ ഓപ്പറേഷന്റെ ഭാഗമായിരുന്നു കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരനും. ഇവിടെ നിന്ന് 21 വിദേശികളെ പോലീസ് സംഘം പിടികൂടിയിരുന്നു. അതേസമയം തബ്ലീഗി ജമാഅത്ത് അംഗങ്ങളുടെ കൊവിഡ് ഫലം നെഗറ്റീവായിരുന്നു. പോലീസുകാന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല.
പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ താനെ മുന്‍സിപാലിറ്റിയിലെ മാധ്യമപ്രവർത്തകർ , പോലീസുകാർ എന്നിവർ ഉൾപ്പെടെ നൂറ് പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.ഇതിൽ താനെയിൽ നിന്നുള്ള രണ്ട് മാധ്യമപ്രവർത്തകർക്കും മൂന്ന് പോലീസുകാർക്കും മറ്റ് 14 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബ്ര പോലീസ് സ്റ്റേഷനിലെ 90 ശതമാനത്തിലധികം ഉദ്യോഗസ്ഥരെ ഹോം ക്വാറന്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മന്ത്രിയുമായി ബന്ധപ്പെട്ടവരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംസ്ഥാനത്ത് ഇതുവരെ കൊറോണ 6,427 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications