കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം പകര്‍ന്നത് പോലീസുദ്യോഗസ്ഥനില്‍ നിന്ന്

Google Oneindia Malayalam News

ദില്ലി; കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ മന്ത്രിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഭവന വകുപ്പ് മന്ത്രിയും എൻസിപി നേതാവുമായ ജിതേന്ദ്ര അവാഡിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം തന്നെയാണ് പരിശോധന നടത്താൻ താനെയിലെ ആശുപത്രിയിൽ എത്തിയത്. ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹവും കുടുംബത്തിലെ 15 അംഗങ്ങളെ ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.

jit-1587672

താനെയിലെ മുംബ്ര മണ്ഡലത്തിലെ എംഎല്‍എയാണ് ജിതേന്ദ്ര അവാഡ്. കൂടുതൽ കൊവിഡ് രോഗികൾ ഉള്ള മേഖലയാണിത്. ഇവിടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് രോഗം ബാധിച്ച മുബ്ര പോലീസ് സ്റ്റേഷനിലെ പോലീസുകാരനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതോടെയാണ് രോഗം ബാധിച്ചതെന്നാണ് കണക്കാക്കുന്നത്. ഏപ്രിൽ ആദ്യ വാരം ലോക്ക് ഡൗൺ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു മന്ത്രി പോലീസ് സ്റ്റേഷനിൽ എത്തി. നാസിക്കിൽ ലീവിൽ തുടരവെയാണ് പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത്.

മുംബൈയിൽ തബ്ലീഗി ജമാഅത്ത് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച പിന്നാലെ അംഗങ്ങളെ കണ്ടെത്തുന്നിന് മുംബൈ പോലീസ് നടത്തിയ ഓപ്പറേഷന്റെ ഭാഗമായിരുന്നു കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരനും. ഇവിടെ നിന്ന് 21 വിദേശികളെ പോലീസ് സംഘം പിടികൂടിയിരുന്നു. അതേസമയം തബ്ലീഗി ജമാഅത്ത് അംഗങ്ങളുടെ കൊവിഡ് ഫലം നെഗറ്റീവായിരുന്നു. പോലീസുകാന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല.

പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ താനെ മുന്‍സിപാലിറ്റിയിലെ മാധ്യമപ്രവർത്തകർ , പോലീസുകാർ എന്നിവർ ഉൾപ്പെടെ നൂറ് പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.ഇതിൽ താനെയിൽ നിന്നുള്ള രണ്ട് മാധ്യമപ്രവർത്തകർക്കും മൂന്ന് പോലീസുകാർക്കും മറ്റ് 14 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബ്ര പോലീസ് സ്റ്റേഷനിലെ 90 ശതമാനത്തിലധികം ഉദ്യോഗസ്ഥരെ ഹോം ക്വാറന്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മന്ത്രിയുമായി ബന്ധപ്പെട്ടവരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംസ്ഥാനത്ത് ഇതുവരെ കൊറോണ 6,427 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അർണബ് പറഞ്ഞത് സത്യമോ? സോണിയയുടെ യഥാർത്ഥ പേര് അന്റോണിയോ മൈനോ എന്നാണോ?അർണബ് പറഞ്ഞത് സത്യമോ? സോണിയയുടെ യഥാർത്ഥ പേര് അന്റോണിയോ മൈനോ എന്നാണോ?

'ആക്രമിക്കപ്പെട്ടത് 12.15ന്, വീഡിയോ ഷൂട്ട് ചെയ്തത് 8.17ന്'; അർണബിനെ പൊളിച്ചടുക്കി കോൺഗ്രസ്!!'ആക്രമിക്കപ്പെട്ടത് 12.15ന്, വീഡിയോ ഷൂട്ട് ചെയ്തത് 8.17ന്'; അർണബിനെ പൊളിച്ചടുക്കി കോൺഗ്രസ്!!

ലോക്ക്ഡൗണും സാമൂഹിക അകലവും പാലിക്കാതെ സ്വീഡൻ!! ഹെർഡ് ഇമ്മ്യൂണിറ്റി ഉണ്ടാകുമെന്ന്ലോക്ക്ഡൗണും സാമൂഹിക അകലവും പാലിക്കാതെ സ്വീഡൻ!! ഹെർഡ് ഇമ്മ്യൂണിറ്റി ഉണ്ടാകുമെന്ന്

English summary
Minister Confirmed Covid in Maharshtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X