പ്രസിദ്ധിക്ക് വേണ്ടിയാണ് കരണ്‍ജോഹറിന്റെ പ്രസ്താവന: കേന്ദ്രമന്ത്രി വികെ സിങ്
ദില്ലി: ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്രമെന്നത് വെറും തമാശമാത്രമാണെന്ന ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രി വികെ സിങ്. കര്‍ണജോഹറിന്റെ പ്രസ്താവന പ്രസിദ്ധിക്ക് വേണ്ടിയാണെന്നാണ് വികെ സിങ് പറഞ്ഞത്.
നേരത്തെ കരണ്‍ജോഹറിന്റെ വാക്കുകളെക്കുറിച്ചുള്ള ചോദ്യത്തിന് തന്നില്‍ നിന്ന് ഉത്തരം ലഭിക്കാന്‍ ശ്രമിക്കുന്നതിന് പകരം അദ്ദേഹത്തെ പോയി അടിക്കാനായിരുന്നു വികെ സിങിന്‍റെ പ്രതികരണം.

രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്ന് ആരോപിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്നതും പ്രസിദ്ധിക്ക് വേണ്ടിയാണ്. യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് പുരസ്‌കാരങ്ങള്‍ ലഭിച്ചവരാണ് ഇപ്പോള്‍ അവ തിരിച്ച് നല്‍കി പ്രതിഷേധിക്കുന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും വികെ സിങ് ആരോപിച്ചു.












Click it and Unblock the Notifications