കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി 12ന് പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ഡ്യെയുടെ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള വാദം സുപ്രിം കോടതിയില്‍. സിബിഐ 15 പേരെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 2007 ജൂണ്‍ 15ന് ട്രയല്‍ കോടതി ഇതില്‍ 12 പേരെ കുറ്റവാളികളാണെന്ന് കണ്ടെത്തിയിരുന്നു. ഗുജറാത്ത് ാ ഹൈക്കോടതി 2011 ആഗസ്റ്റില്‍ തെളുവുകളില്ലെന്ന് ചൂണ്ടിക്കാണിച്ച് വിട്ടയച്ചിരുന്നു. ഹൈക്കോടതിയുടെ വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ അപ്പെക്‌സ് കോടതിയില്‍ പരിഗണനയിലാണ്.

ഈ സാഹചര്യത്തിലാണ് 2003ല്‍ നടന്ന പാണ്ഡ്യെയുടെ കൊലപാതകത്തില്‍ പുതിയ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഫെബ്രുവരി 2ന് കോടതി പരിഗണിക്കും. അഹമ്മദാബാദിലെ ലോ ഗാര്‍ഡനില്‍ കാറില്‍വച്ചാണ് ഹാരേന്‍ പാണ്ഡ്യയയെ വെടിവച്ച് കൊന്നത്. 2003 മാര്‍ച്ച് 26നായിരുന്നു കൊലപാതകം. ഡെപ്യൂട്ടി കമ്മീഷണര്‍ ഡിജി വന്‍സാരെയുടെ കീഴില്‍ അഹമ്മദാബാദ് സിറ്റി ഡിറ്റക്ഷന്‍ ഓഫ് ക്രൈംബ്രാഞ്ച് ആണി കൊലപാതകത്തില്‍ പ്രാഥമികാന്വേഷണം നടത്തിയത്. ഈ അന്വേഷണത്തില്‍ ഹരേന്‍ പാണ്ഡ്യയുടെ ഭാര്യ ജാഗൃതി പാണ്ഡ്യ അതൃപ്തി അറിയിച്ചിരുന്നു. കേസ് അന്വേഷിച്ച വന്‍സാരെ വിരമിച്ചു കഴിഞ്ഞു.

harenpandya

കൊലപാതകത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. എന്‍ജിഒയായ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ്‌ലിറ്റിഗേഷനാണ് പുതിയ അന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണ ഏജന്‍സികള്‍ ഇതുവരെ കണ്ടെത്താത്ത പലതും പുറം ലോകമറിയണമെന്നും എന്‍ജിഒ ഹര്‍ജിയില്‍ പറയുന്നു. ഷൊറാബുദ്ദീന്‍ ഷെയ്ഖിന്റെ വ്യാജഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സാക്ഷിയായ അസം ഖാന്‍ പാണ്ഡ്യെയുടെ കൊലപാതകം കരാര്‍ കൊലപാതകമാണെന്ന് പറയുന്നു. ഇതില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും പങ്കുള്ളതായി കണ്ടെത്തിയിരുന്നു. 2010ല്‍ ഇത് സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും അവര്‍ ഇത് റെക്കോര്‍ഡ് ചെയ്തിരുന്നില്ലെന്ന് അസം ഖാന്‍ ആരോപിക്കുന്നു.

English summary
SC hear plea seeking new probe in former home minister of Gujarat Haren Pandya's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X