കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടിൽ വെച്ച് കൊവിഡ് വാക്സിൻ കുത്തിവെയ്പ്പെടുത്ത് മന്ത്രി; സർക്കാരിൽ നിന്ന് വിശദീകരണം തേടി കേന്ദ്രം

Google Oneindia Malayalam News

ബെംഗളൂരു; മന്ത്രി വീട്ടിൽ നിന്ന് കൊവിഡ് വാക്സിൻ സ്വീകരിച്ച സംഭവത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി.കൃഷി മന്ത്രി ബിസി പാട്ടീലിന്റ നടപടിയാണ് വിവാദത്തിലായത്. ചൊവ്വാഴ്ചയാണ് സംഭവം.

ഹവേരി ജില്ലയിലെ ഹിരെകേരൂരിലുള്ള മന്ത്രിയുടെ വീട്ടിലെത്തി ആരോഗ്യപ്രവർത്തകർ വാക്സിൻ നൽകുകയായിരുന്നു. മന്ത്രിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുത്തിവെപ്പെടുത്തു. ഇതിന്റ ചിത്രങ്ങൾ മന്ത്രി തന്നെ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് വിവാദം ഉണ്ടായത്.സംഭവം കൊവിഡ് പ്രോട്ടോക്കോളിന് എതിരാണെന്നും സംസ്ഥാന സർക്കാരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

covid vaccination

അതേസമയം ആശുപത്രിയിൽ പോയാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നതിനാലാണ് വീട്ടിൽ വെച്ച് വാക്സിൻ എടുത്തതെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്തുകൊണ്ട് എനിക്ക് വീട്ടിൽ നിന്നും വാക്സിൻ എടുത്തൂട? അതിൽ എന്താണ് തെറ്റ്? ഞാനെന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ? എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ? ഞാനും സർക്കാരിന്റെ ഭാഗമാണ്. ദിനംപ്രതി നിരവധി പേരാണ് തന്നെ കാണാൻ വരുന്നത്. ആശുപത്രിയിൽ പോയാൽ അവിടുത്തെ പ്രവർത്തനങ്ങളെ അത് ബാധിക്കുമെന്നതിനാലാണ് താൻ വീട്ടിൽ നിന്ന് വാക്സിനെടുത്തതെന്നും മന്ത്രി പറഞ്ഞു.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

എന്നാൽ മന്ത്രിയ്ക്കെതിരെ ആരോഗ്യവകുപ്പ് മന്ത്രി സുധാകർ രംഗത്തെത്തി. മുൻകൂർ അനുമതി ഇല്ലാതെ ആരേയും വീട്ടിൽ നിന്ന് വാക്സിൻ എടുക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ നടപടിയെ ന്യായീകരിച്ചു. വാക്സിൻ എടുക്കുന്നതാണ് പ്രധാനം അല്ലാതെ എവിടെ വെച്ച് എടുക്കുന്നൂവെന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലായ്ക്ക് പിന്നാലെ എൻസിപിക്ക് സിപിഎം വക അടുത്ത ഷോക്ക്; കുട്ടനാടും ഏറ്റെടുക്കും?പാലായ്ക്ക് പിന്നാലെ എൻസിപിക്ക് സിപിഎം വക അടുത്ത ഷോക്ക്; കുട്ടനാടും ഏറ്റെടുക്കും?

കെകെ ശൈലജ അല്ല,മട്ടന്നൂരിൽ ഇപി ജയരാജൻ തന്നെ അങ്കത്തിന് ഇറങ്ങും; ലക്ഷ്യം മറ്റൊന്ന്കെകെ ശൈലജ അല്ല,മട്ടന്നൂരിൽ ഇപി ജയരാജൻ തന്നെ അങ്കത്തിന് ഇറങ്ങും; ലക്ഷ്യം മറ്റൊന്ന്

ഓരോ ജില്ലകളിലും ഓരോ വനിതാ സ്ഥാനാർത്ഥി: സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാൻ കോൺഗ്രസ്,ഷാനിമോളും പത്മജയും പട്ടികയിൽഓരോ ജില്ലകളിലും ഓരോ വനിതാ സ്ഥാനാർത്ഥി: സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാൻ കോൺഗ്രസ്,ഷാനിമോളും പത്മജയും പട്ടികയിൽ

നന്ദിത ശ്വേതയുടെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
നെറികെട്ട പ്രചാരണത്തിന് ഷൈലജ ടീച്ചറുടെ ചുട്ടമറുപടി | Oneindia Malayalam

English summary
Minister injects Kovid vaccine at home; Center seeks explanation from government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X