കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ പഠിക്കുമ്പോള്‍ ജെഎന്‍യുവില്‍ 'ടുക്ഡേ ടുക്ഡേ ഗ്യാങ്ങ്' ഇല്ല; വിദേശകാര്യമന്ത്രി

Google Oneindia Malayalam News

ദില്ലി: ജെഎന്‍യു അക്രമ സംഭവങ്ങളില്‍ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. താന്‍ ജെഎന്‍യുവില്‍ പഠിച്ചിരുന്ന കാലത്ത് അവിടെ ടുക്ഡേ ടുക്ഡേ ഗ്യാങ്ങുകള്‍ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ ഒരു പുസ്തക പ്രകാശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍.

തനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. ജെഎന്‍യുവില്‍ മുന്‍പ് ടുക്ഡേ ടുക്ഡേ ഗ്യാങ്ങുകള്‍ ഇല്ല, എന്നായിരുന്നു ജയശങ്കറിന്‍റെ പരാമര്‍ശം. പ്രതിപക്ഷത്തേയും ഇടതുപാര്‍ട്ടികളേയും ആക്ഷേപിക്കാനായി ബിജെപി നിന്തരം നടത്തുന്ന പ്രയോഗമാണ് ടുക്ഡേ ടുക്ഡേ ഗ്യാങ്. നേരത്തേ അക്രമ സംഭവത്തെ അപലപിച്ച് ജയശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു.

jaishankar

ജെഎന്‍യുവിന്‍റെ സംസ്കാരത്തിനും പാരമ്പര്യത്തിനും പൂര്‍ണമായും എതിരായിട്ടുള്ള കാര്യങ്ങളാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നായിരുന്നു ജയശങ്കര്‍ പറഞ്ഞത്. അതിനിടെ ജെഎന്‍യു അക്രമങ്ങള്‍ സംബന്ധിച്ചുള്ള കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി ദില്ലി ഡിസിപി ദേവേന്ദ്ര ആര്യ അറിയിച്ചു. പോലീസ് പിന്തുണയോടെയാണ് ആക്രമണം നടന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതിനിടെയാണ് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.

അതേസമയം സര്‍വ്വകലാശാലയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം തകരാറിലാക്കിയെന്ന പരാതിയില്‍ യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് അടക്കം 19 പേര്‍ക്കെതിരെ ദില്ലി പോലീസ് കേസെടുത്തു.

അധ്യക്ഷ സ്ഥാനം; പൂഴിക്കടകനുമായി ഡികെ ശിവകുമാര്‍, സിദ്ധരാമയ്യയെ കണ്ടു!! നിര്‍ണായകംഅധ്യക്ഷ സ്ഥാനം; പൂഴിക്കടകനുമായി ഡികെ ശിവകുമാര്‍, സിദ്ധരാമയ്യയെ കണ്ടു!! നിര്‍ണായകം

ജെഎൻയു ആക്രമണം; നടപടി വൈകുന്നതിൽ പ്രതിഷേധം, ഐഷി ഘോഷിനെതിരെ കേസ്ജെഎൻയു ആക്രമണം; നടപടി വൈകുന്നതിൽ പ്രതിഷേധം, ഐഷി ഘോഷിനെതിരെ കേസ്

വൈക്കത്ത് ബസ് കാറിന് മുകളിലേക്ക് പാഞ്ഞുകയറി നാല് മരണംവൈക്കത്ത് ബസ് കാറിന് മുകളിലേക്ക് പാഞ്ഞുകയറി നാല് മരണം

English summary
Minister Jaishankar about JNU incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X