കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന്‍റേത് ഉണ്ടയില്ലാ ഭീഷണി; പാകിസ്താന്‍റെ ആണവായുധ ഭീഷണിക്കെതിരെ നഖ്വി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഭീഷണിക്കെതിരെ കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ഇത്തരം ഉണ്ടയില്ലാ ഭീഷണികള്‍ ഉയര്‍ത്തുന്നത് ഇനിയെങ്കിലും ഇമ്രാന്‍ ഖാന്‍ നിര്‍ത്തണമെന്ന് നഖ്വി പറഞ്ഞു. തീവ്രവാദികളുടെ പിന്തുണയാണോ വേണ്ടത് അതോ ലോകരാജ്യങ്ങളുടെ പിന്തുണയാണോ വേണ്ടത് എന്ന കാര്യം ഇമ്രാന്‍ ഖാന്‍ ഒരിക്കല്‍ കൂടി ചിന്തിക്കൂ നഖ്വി പറഞ്ഞു.

naqviimran

തീവ്രവാദത്തിനെതിരെ പൊരുതണമെന്നും പാകിസ്താനെ ഒറ്റപ്പെടുത്തണമെന്നുമാണ് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. പാകിസ്താന്‍ അസ്വസരാണ്. അതുകൊണ്ടാണ് അനാവശ്യമായ പ്രകോപനപരമായ പ്രസ്താവനകള്‍ അവര്‍ നടത്തുന്നത്. എന്നാല്‍ ഇത്തരം നീക്കങ്ങളൊന്നും പാകിസ്താന് ഗുണം ചെയ്യാന്‍ പോകുന്നില്ല. ആരും അവരെ കേള്‍ക്കാനോ മനസിലാക്കാനോ തയ്യാറാകില്ല. ഇമ്രാന്‍ ഖാന്‍റെ പ്രസ്താവന കേട്ട് ഈ ലോകം ചിരിക്കുകയാണ്. എനിക്കും ചിരിയാണ് വരുന്നത്, നഖ്വി പറഞ്ഞു.

കാശ്മീരില്‍ യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍
ഇരു രാജ്യങ്ങളുടേയും കൈവശം ആണവായുധങ്ങള്‍ ഉണ്ടെന്ന കാര്യം മറക്കരുത്, ലോകത്തെ തന്നെ ഇത് ബാധിക്കും എന്നായിരുന്നു ഖാന്‍ മുന്നറിയിപ്പ് നല്‍കിയത്.

കാശ്മീരിന് വേണ്ടി ഏതറ്റം വരേയും പോരാടാന്‍ തയ്യാറാണ്. ഏത് സാഹചര്യത്തിലും അവര്‍ക്ക് പാക് പിന്തുണ ഉണ്ടാകും. ലോക രാജ്യങ്ങള്‍ കാശ്മിരിനൊപ്പം നിന്നില്ലേങ്കിലും 80 ലക്ഷം കാശ്മീരികള്‍ക്കായി പാകിസ്താന്‍ നിലകൊള്ളും.സൈന്യത്തെ ഉപയോഗിച്ചാണ് കാശ്മീരിനെ പിടിച്ചടക്കിയത്. മോദിയുടേത് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

<strong> ബിജെപിയില്‍ പൊട്ടിത്തെറി!! രാജിക്കൊരുങ്ങി മന്ത്രി.. യെഡിയൂരപ്പയ്ക്കെതിരെ കൂടുതല്‍ മന്ത്രിമാര്‍</strong> ബിജെപിയില്‍ പൊട്ടിത്തെറി!! രാജിക്കൊരുങ്ങി മന്ത്രി.. യെഡിയൂരപ്പയ്ക്കെതിരെ കൂടുതല്‍ മന്ത്രിമാര്‍

<strong>കോന്നി; '400' ല്‍ പ്രതീക്ഷയുമായി ബിജെപി, '2761' ല്‍ എല്‍ഡിഎഫിനും യുഡിഎഫിനും നെഞ്ചിടിപ്പ്</strong>കോന്നി; '400' ല്‍ പ്രതീക്ഷയുമായി ബിജെപി, '2761' ല്‍ എല്‍ഡിഎഫിനും യുഡിഎഫിനും നെഞ്ചിടിപ്പ്

English summary
Minister Naqvi aginst Imran Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X